മാതാവിന്റെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥന
ഓ പരിശുദ്ധ അമ്മേ,
അമ്മയുടെ അനുഗ്രഹീതമായ നാമത്താല്‍ ഈ ഭവനത്തെ അനുഗ്രഹിക്കണമേ, ആശീര്‍വദിക്കണമേ അമലോത്ഭവയായ അമ്മേ, കന്യകയായ അമ്മേ സ്്ത്രീകളില്‍ അമ്മയുടെ നാമം അനുഗ്രഹീതമാകട്ടെ. ഈശോയുടെ അമ്മേ സ്വര്‍ഗ്ഗത്തിന്റെ രാജ്ഞീ അമ്മയുടെ സംരക്ഷണത്തിന്റെ തണലില്‍ ഈ വീടിനെയും ഇതിലുള്ളവരെയും ഇതിലുള്ളതിനെയും പൊതിഞ്ഞു സംരക്ഷിക്കണമേ. അമ്മേ മാതാവേ ഞങ്ങളുടെ ഈ വീടിന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ആമ്മേന്‍