പ്രാര്‍ത്ഥന കൊണ്ട് ശുദ്ധീകരണസ്ഥല കാലാവധി കുറയ്ക്കാന്‍ സാധിക്കും

വിശുദ്ധ വിന്‍സെന്റ് ഫെററിന്റെ സഹോദരി മരിച്ചപ്പോള്‍ അവളുടെ ആത്മശാന്തിക്കായി അവിശ്വസനീയമായ തീക്ഷണതയോടെ വിശുദ്ധന്‍ അനേകം കുര്‍ബാനകള്‍ ചൊല്ലി കാഴ്ചവച്ചു. അനേകം നാളുകള്‍ക്കുശേഷം സഹോദരി വിശുദ്ധനു പ്രത്യക്ഷപ്പെട്ടു പറഞ്ഞുവത്രേ, സഹോദരന്റെ തീക്ഷ്ണതനിറഞ്ഞ, ശക്തമായ മദ്ധ്യസ്ഥപ്രാര്‍ത്ഥന ഇല്ലായിരുന്നെങ്കില്‍ അവസാനിക്കാത്ത കാലയളവോളം താന്‍ ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവരുമായിരുന്നു എന്ന്.

ഡൊമിനിക്കന്‍ സന്ന്യാസസഭയിലെ ജനറല്‍മാര്‍ക്കുവേണ്ടി അവരുടെ ചരമവാര്‍ഷിക ദിനങ്ങളില്‍ പേരുപറഞ്ഞു പ്രാര്‍ത്ഥിക്കണമെന്നാണ് നിയമം. പലപ്പോഴും ഇവരില്‍ പലരും മരിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടുണ്ടാകും. വലിയ വിശുദ്ധിയുടെയും പാണ്ഡിത്യത്തിന്റെയും ഉടമകളായിരുന്നു ഇവര്‍. ആവശ്യമില്ലാത്തതും യുക്തിരഹിതവുമായ ഒന്നായിരുന്നു ഇതെങ്കില്‍, ഈ നിയമം സഭ ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല.

ഇതുകൊണ്ട് എല്ലാ ആത്മാക്കളും ശുദ്ധീകരണസ്ഥലത്ത് തീയില്‍ ഒരുപോലെ ദീര്‍ഘകാലം കഴിയുന്നു എന്നു പറയാന്‍ കഴിയുകയില്ല. പലരും ചെറിയ തെറ്റുകള്‍മാത്രം ചെയ്തവരും കൂടുതല്‍ പാപപരിഹാരം അനുഷ്ഠിച്ചവരുമായിരിക്കും. അതുകൊണ്ട് അവരുടെ ശിക്ഷ താരതമ്യേന കാഠിന്യം കുറഞ്ഞതായിരിക്കും.

എങ്കിലും മേലുദ്ധരിച്ച സംഭവങ്ങളില്‍ ഒരു കാര്യം എടുത്തപറയേണ്ടതുണ്ട്. അവരില്‍ പലരും ഇവിടെ ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവവുമായി ഐക്യം പുലര്‍ത്തി ജീവിക്കുകയും വിശുദ്ധരുടെ പ്രാര്‍ത്ഥനയുടെ ഫലം സ്വീകരിക്കുകയും മരണശേഷം വളരെ ശക്തമായ പ്രാര്‍ത്ഥനാസഹായം കൈവരിക്കാന്‍ സാധിക്കുകയും ചെയ്തിട്ടും, എത്ര ദീര്‍ഘനാള്‍ ശുദ്ധീകരണസ്ഥലത്തു കഴിയേണ്ടിവന്നു! എങ്കില്‍ ഈ ഭാഗ്യമൊന്നുമില്ലാത്ത നമ്മെ സംബന്ധിച്ചിടത്തോളം സ്ഥിതി എന്തായിരിക്കും ?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles