വ്യക്തിപരമായ പ്രാർത്ഥന

(ബ്രദര്‍ തോമസ് പോളിന്റെ ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്)

 

വ്യക്തിപരമായ പ്രാർത്ഥന എന്ന് പറഞ്ഞാൽ എന്താണ്? വ്യക്തിപരമായ പ്രാർത്ഥന എന്ന് പറഞ്ഞാല് കതകടച്ച് മുറിയിൽ പോയി പ്രാർത്ഥിക്കുക എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അങ്ങിനെ അല്ല. വ്യക്തിയായ നമ്മളിൽ വ്യക്തിയായ ദൈവം വസിക്കുന്നു. ദൈവം ആരാകുന്നു? ഒരു വ്യക്തി ആകുന്നു. ഒരു ശക്തിയോ ഒരു തത്വമോ ഒരു നിയമമോ, നിയമങ്ങളുടെ അനുഷ്ഠാനമോ ഒന്നുമല്ല. ദൈവം ഒരു വ്യക്തിയാകുന്നു.
ഒരു ആൾ ആണ്.

ആ ആൾ ഒരു ദൈവം ആണ് . ആ ആളിൽ മൂന്ന് ആളുകളുണ്ട്. ഈ മൂന്ന് ആളുകൾ കൂടിയ ഒരാൾ. ഇത് ഒരു വലിയ രഹസ്യമാണ്. ഈ മൂന്ന് ആളു കൂടിയ ഒരാൾ, നമ്മളാകുന്ന ആളുടെ ഹൃദയത്തിൽ വസിക്കുന്നു. ആ വ്യക്തിയുമായിട്ടുള്ള ബന്ധത്തിനാണ് വ്യക്തിപരമായ പ്രാർത്ഥന എന്ന് പറയുന്നത്. വ്യക്തിപരമായ പ്രാർത്ഥന അഥവാ പേഴ്സണൽ പ്രയർ എന്ന് പറഞ്ഞാൽ, ദൈവം ആകുന്ന വ്യക്തി നമ്മളാകുന്ന തന്റെ മക്കൾക്ക് വ്യക്തിപരമായി തന്റെ ജീവൻ, തന്റെ വിശുദ്ധി, തന്റെ സ്നേഹം, തന്റെ ജ്ഞാനം, ഇതെല്ലാം പകർന്നു തരുന്ന സമയം ആണ് ആ വ്യക്തിപരമായ പ്രാർത്ഥന സമയം.

സിസ്റ്റർസ്സിനും അച്ചൻമാർക്കും കാനോൻ നമസ്കാരം ഉണ്ട്. നിയമപരമായി അവർ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന ആണ്. അത് പ്രാർഥിച്ചില്ലെങ്കിൽ കുമ്പസാരിക്കേണ്ട ഒരു പാപം ആണത്. അങ്ങിനെ പ്രാർത്ഥിക്കുന്നില്ലെങ്കിൽ അവരുടെ ജീവിതത്തിൽ വരൾച്ച ഉണ്ടാകും.ഈ കാനോന നമസ്കാരങ്ങൾക്ക് ഇടയിൽ അവർക്ക് വ്യക്തിപരമായി പ്രാർഥിക്കാൻ കുറച്ചു സമയം ഉണ്ട്. അതിനു അവർ ചിലപ്പോൾ ‘meditation time’ എന്ന് പറയും.
നമ്മൾ വിചാരിച്ചിരുന്നത് ഇതൊക്കെ കോവേന്തയിലും സിസ്റ്റേഴ്സ്സിനും മാത്രം ഉള്ളതാണ് എന്നാണ്. നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. ആരും നമ്മെ ഇത് പഠിപ്പിച്ചിട്ടുമില്ല. സാധാരണ നമ്മൾ എഴുന്നേറ്റാൽ ഉടൻ അടുക്കളയിലേക്ക് ഓടും. അല്ലെങ്കിൽ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കുള്ള ഓട്ടം. അതല്ല നമ്മൾ ചെയ്യേണ്ടത്.

ഒരു ഉദാഹരണം പറയട്ടെ. പെട്രോൾ ഒഴിക്കാതെ വാഹനം ഓടിക്കാൻ പറ്റോ? ചാർജ് ചെയ്യാതെ ഫോൺ വർക്ക് ചെയ്യുമോ? നമ്മുടെ ജീവിതത്തിന്റെ പ്രധാന കാര്യം, എത്ര സമയം വ്യക്തിപരമായി പ്രാർത്ഥിക്കുന്നു എന്നതാണ്. പലർക്കും അറിയാത്ത ഒരു കാര്യം ആണ് വ്യക്തിപരമായ പ്രാർത്ഥന. ഒരു ദിവസം ഒരു മണിക്കൂർ പറ്റിയില്ലെങ്കിലും,പത്ത് മിനിറ്റെങ്കിലും വ്യക്തിപരമായ പ്രാർത്ഥനക്ക് മാറ്റി വക്കണം.നമുക്ക് ഒരു പ്രചോദനം ആയി പറയാണെങ്കിൽ, ബ്രദർ ഒരു ദിവസം മൂന്നു മണിക്കൂർ വ്യക്തിപരമായി പ്രാർത്ഥിക്കുന്ന ആളാണ്. ഈശോയുടെ ബ്രദർനുള്ള നിർദ്ദേശം അതാണ്. ചിലർ എന്തെങ്കിലും പ്രശ്നം ആയി ബ്രദറിന്റെ അടുത്ത് വരുമ്പോൾ ബ്രദർ ചോദിക്കാറുണ്ട്, നിങ്ങൾ എത്ര നേരം വ്യക്തിപരമായി പ്രാർത്ഥിക്കാറുണ്ട്.

പലർക്കും അത് അറിയുക പോലും ഇല്ല. പലരുടെയും ഉത്തരം അതിനൊന്നും സമയം ഇല്ല എന്നാവും. എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇതാണ്. നമ്മൾ വ്യക്തിപരമായ ഒരു അടുപ്പമോ,പ്രാർത്ഥനയോ ദൈവവുമായി ഇല്ല. പെട്രോൾ ഇല്ലാതെ വണ്ടി തള്ളുന്നത് പോലെ. എണ്ണ ഇല്ലാതെ എഞ്ചിൻ ഓടിക്കാൻ ശ്രമിക്കുന്നത് പോലെ. ഈശോ തന്നെ പലയിടത്തും ഒറ്റക്കിരുന്നു പിതാവിനോട് പ്രാർത്ഥിക്കുന്നത് ബൈബിളിൽ പറയുന്നുണ്ട്. ഈശോ എന്നും അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥിക്കുമായിരുന്നു. ഇപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. എന്തിനാണ് ഈശോ പ്രാർത്ഥിക്കേണ്ട ആവശ്യം. ദൈവവും മനുഷ്യനുമാണ് ഈശോ. ഈശോയിലുള്ള ദൈവത്വം, മനുഷ്യത്വത്തിലേക്ക് പകരുന്നതാണ് പ്രാർത്ഥന. അത് തന്നെയാണ് നമ്മളും ചെയ്യുന്നത്. നമ്മിൽ ഈശോ ഉണ്ട്. നമ്മിൽ ദൈവത്വം ഉണ്ട്. എന്നാല് നമ്മിൽ ഒരു മനുഷ്യത്വം ഉണ്ട്. നമ്മിൽ യാക്കോബ് ഉണ്ട്, അതേസമയം നമ്മിൽ എസാവുമുണ്ട്. യാക്കോബിന്റെ കൈ കൊണ്ട് എസ്സാവിനെ നേരെയാക്കണം.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന ഏറ്റവും വലിയ വിജയം ആണ് ഒരു പത്ത് മിനിറ്റ് എങ്കിലും ദൈവവും ആയി വ്യക്തിപരമായ പ്രാർത്ഥന ക്ക് സമയം കണ്ടെത്തണം. പത്ത് മിനിറ്റ് എന്ന് പറയുന്നത്, തുടങ്ങി വക്കാൻ ആണ്. അത് പതിയെ ഒരു മണിക്കൂറിലേക്ക് നീട്ടണം. ബ്രദർ തയ്യാറാക്കിയ പേഴ്സണൽ പ്രയറിന്റെ ലഘുലേഖ ഉപയോഗിച്ച് പ്രാർത്ഥിക്കുമ്പോൾ അത് ഒരു മണിക്കൂർ ആയി നീളും. തയ്യാറാക്കിയ പുസ്തകത്തിൽ വരച്ചു വച്ചിരിക്കുന്ന ചക്രങ്ങൾ, നമ്മുടെ ആന്തരിക വ്യക്തിത്വത്തിന്റെ ഒരു ഘടന ആണ്. നമ്മുടെ ആത്മാവ് ആണ് നടുവിലുള്ള വൃത്തം. നടുവിൽ കാണുന്ന ത്രികോണം, നമ്മുടെ ആത്മാവിൽ ഉള്ള തൃത്വൈക ദൈവം ആണ്. അതിനു തൊട്ടുള്ള വൃത്തം ആണ് നമ്മുടെ ആത്മാവ്. നമ്മുടെ ആത്മാവിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ദൈവം വസിക്കുന്നു. ആ വാസത്തിനെ ആണ് നമ്മൾ സഹവാസം (നിന്നിൽ ഞാൻ, എന്നിൽ നീ) എന്ന് പറയുന്നത്.
ഈ സഹവാസം എന്നിൽ ഉണ്ട്. അതിന്റെ പ്രധാന കാര്യം നമ്മെ ദൈവത്തെ പോലെ ആക്കുക എന്നതാണ്. അത് ഒരിക്കലും അകന്നു പോകാത്ത ഒരു ബന്ധം ആണ്. അതിനു ചുറ്റുമുള്ള വൃത്തങ്ങൾ, നമ്മുടെ മനസാക്ഷി, മനസ്സിന്റെ വിവിധ തലങ്ങൾ,(അബോധ മനസ്സ്, ഉപബോധ മനസ്സ്, ബോധമനസ്സു, ഇന്ദ്രിയങ്ങൾ) ആണ്. ഇത് നമ്മുടെ ഹൃദയത്തിന്റെ രമ്യഹർമ്യങ്ങൾ എന്ന് വിളിക്കാം.

ഇവിടെയെല്ലാം വിശുധീകരണം നടത്തുന്നുണ്ട് പരിശുദ്ധാത്മാവ്. നമ്മുടെ മനസാക്ഷിയിൽ തെറ്റായ ബോധ്യം എടുത്ത് മാറ്റി ജ്ഞാനം പകരുന്നു. ഈ പ്രാർത്ഥനയിൽ വച്ചിരിക്കുന്ന തോത് ഇതാണ്. നമ്മിൽ വസിക്കുന്ന തൃത്വത്തെ ആരാധിക്കുക. സ്തുതിക്കുക. പുകഴ്ത്തുക. ഇതാണ് ആദ്യത്തെ മൂന്ന് സ്റ്റെപ്. നാലാമത്തെ പോയിന്റ്, സമർപ്പണം ആണ്. നമ്മുടെ ആന്തരിക മേഖലകളെ സമർപ്പിക്കുന്നു. ആദ്യം ആത്മാവിനെ സമർപ്പിക്കുന്നു. മനസാക്ഷിയെ സമർപ്പിക്കുന്നു. നമ്മുടെ മനസ്സിനെ സമർപ്പിക്കുന്നു. ഇന്ദ്രിയങ്ങൾ, ചിന്ത, ഭാവന, നമ്മുടെ പ്രവർത്തികൾ, നമ്മുടെ പ്രശ്നങ്ങൾ എല്ലാം അങ്ങു സമർപ്പിക്കുക. അത് കഴിഞ്ഞ് അതിനെ വിശുദ്ധീകരിക്കുക .

അഞ്ചാമത്തെ point- ‘sanctification’-
വിശുദ്ധികരണം . ഈശോ തന്നെ ബലിയർപ്പണത്തിന് അല്ലെങ്കിൽ ഏറ്റവും വലിയ അന്ത്യത്താഴത്തിന്റെ ആ ശുശ്രൂഷ ആരംഭിക്കുന്നതിന് മുൻപ് എന്ത് ചെയ്തു? തന്റെ പുറകുപ്പായം എടുത്ത് മാറ്റി ഒരു കച്ച ഉടുത്ത് ഒരു ദാസനെ പോലെ ആയി അപ്പാസ്തോലൻമാരുടെ കാലുകൾ കഴുകാൻ ഇരുന്നു. അപ്പോൾ ശിമയോൻ പത്രോസ് പറഞ്ഞു, അങ്ങു എന്റെ കാല് കഴുകാൻ ഞാൻ സമ്മതിക്കില്ല. അപ്പോഴാണ് ഈശോ പറഞ്ഞത്, ഞാൻ നിന്റെ പാദം കഴുകിയില്ലെങ്കിൽ നിനക്ക് എന്നോട് പങ്കില്ല. പണ്ട് മുതലേ നടക്കുന്ന ഒരു കാര്യം ആണ് വിശുദീകരണം. വിശുദ്ധി കൂടാതെ ഒരു കാര്യവും ഇല്ല. വിശുദ്ധി നമ്മുടെ പ്രവർത്തി അല്ല. വിശുദ്ധികരണം പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധികരിക്കുന്ന ഈശോയുടെ പ്രവർത്തിയാണ്. അവിടുത്തെ കൃപാ സമുദ്രത്തിൽ ഞങ്ങളുടെ പാപങ്ങളും കടങ്ങളും കഴുകി കളയണമേ, എന്ന് വിശുദ്ധ കുർബാനയിൽ നമ്മൾ പ്രാർത്ഥിക്കുന്നു. ദൈവികത മാനുഷികതയിലേക്ക് ഒഴുകുമ്പോൾ ആദ്യം സംഭവിക്കുന്നത് വിശുദ്ധീകരണം ആണ്. ദൈവീകരണം, ശക്തീകരണം, മഹത്വീകരണം, നീതീകരണം, ഇതെല്ലാം സംഭവിക്കുന്നു.

പണ്ട് കാലത്ത് വീട്ടിൽ നിന്നു ഒരാൾ പുറത്തുപോയി വരുമ്പോൾ കാല് കഴുകി മാത്രമേ അകത്ത് പ്രവേശിക്കാവൂ. അതിനായി അടിമകളെ നിർത്തിയിട്ടുണ്ടാവും. ആ പ്രവർത്തി ആണ് ഈശോ ശിഷ്യന്മാരുടെ കാലു കഴുകലിൽ ചെയ്തത്. ഈശോ ആ അടിമയെ പോലെ ആയി.
ഇത് പ്രതിനിധാനം ചെയ്യുന്നത്, ഞാൻ വന്നിരിക്കുന്നത് നിങ്ങളെ വിശുദ്ധീകരിക്കാനാണ്. എത്ര വലിയ പ്രതീകം ആണ്. ഈശോ കുനിഞ്ഞ് നമ്മുടെ കാല് കഴുകുന്നു. ഇപ്പോഴും ഈശോ അത് തന്നെയാണ് ചെയ്യുന്നത്. ഓരോ ശുശ്രൂഷയിലും കുമ്പസാരത്തിലും, കുർബാനയിലും ഈശോ ഇത് തന്നെയാണ് ചെയ്യുന്നത്.

ഈശോ നമ്മെകുമ്പസാരിപ്പിക്കുന്നു എന്ന് പറഞ്ഞാൽ ഈശോ നമ്മുടെ പാപം ഏറ്റെടുക്കുന്നു. ഈശോ നമ്മുടെ കാല് കഴുകുന്നു. ഹൃദയം കഴുകുന്നു.
കൃപ കൊണ്ട് നിറക്കുന്നു. പേഴ്സണൽ പ്രയറിൽ ശുദ്ധീകരണത്തിന്റെ ഭാഗം വരുമ്പോൾ, ഓരോ ഭാഗവും സമർപ്പിച്ചു പ്രാർ%

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles