എന്തിന് ദൈവാലയത്തിൽ പോകണം?

നിമ രാഹുൽ എന്ന യുവതിയുടെ
ഒരു വീഡിയോ കാണാനിടയായി.
അതിലെ ഹൃദയസ്പർശിയായ ആശയം കുറിക്കട്ടെ.
“എന്തിനാണ് ദൈവാലയത്തിൽ പോയി പ്രാർത്ഥിക്കുന്നത്?
എന്തിനാണ്ദിവ്യബലിയിൽ പങ്കെടുക്കുന്നത്?”
അവൾ ചോദിക്കുന്നു…
“ദൈവം എല്ലായിടത്തും ഉണ്ടല്ലോ
ഇത്തരം ചിന്തകൾ നിമയെ
അന്നൊക്കെ വല്ലാതെ അലട്ടിയിരുന്നു.
ഒരിക്കൽ സൺഡേ സ്കൂൾ അധ്യാപകനോട് അവൾ തൻ്റെ സംശയം ഉന്നയിച്ചു.
അദ്ദേഹം അതിന് മറുപടി നൽകിയത്
ഒരു കഥയിലൂടെയാണ്.
പ്രാർത്ഥിക്കാനായ് വനത്തിലെ നിശബ്ദതയിലേക്ക് യാത്രതിരിക്കുന്ന ശിഷ്യനോട് ഗുരു ചോദിക്കുന്നു:
“ദൈവം എല്ലായിടത്തുമണ്ട്.
ആശ്രമത്തിനുള്ളിലും അവിടുന്നുണ്ട്.
പിന്നെ എന്തിനാണ് പ്രാർത്ഥിക്കാൻ
വനത്തിൽ പോകുന്നത്?”
ശിഷ്യൻ മറുപടി നൽകി:
”അങ്ങ് പറഞ്ഞത് ശരിയാണ്,
ദൈവം എല്ലായിടത്തുമുണ്ട്.
എല്ലായിടത്തും ഒരുപോലെയാണ്.
എന്നാൽ ഞാൻ എല്ലായിടത്തും
ഒരുപോലെയല്ല. കാടിനുള്ളിലെ നിശബ്ദതയിൽ ദൈവത്തോട് കൂടുതൽ സംസാരിക്കാനും അവിടുത്തെ ശ്രവിക്കാനും എനിക്ക് കഴിയുന്നു. അതുകൊണ്ടാണ് പ്രാർത്ഥിക്കാനായ് ഞാൻ വനത്തിനുളളിലേക്ക് പോകുന്നത്.”
അതുപോലെ നാം ദൈവാലയത്തിൽ പോകുന്നതും ദൈവത്തോട് അടുത്തായിരിക്കാനും അവിടുത്തെ ശ്രവിക്കാനും പറ്റിയ ഒരിടം എന്ന നിലയിലാണ്.
അങ്ങനെയെങ്കിൽ ദൈവാലയം
എന്നത് ദൈവത്തിനു വേണ്ടിയുള്ള ഇടമല്ല, മറിച്ച് അവിടുത്തെ അന്വേഷിക്കുന്നവർക്കു വേണ്ടിയുള്ള ഇടമാണ്.
”എന്റെ അടുത്തു വരുന്നവന്‌
ഒരിക്കലും വിശക്കുകയില്ല.
എന്നില്‍ വിശ്വസിക്കുന്നവന്‌
ദാഹിക്കുകയുമില്ല”
(യോഹന്നാന്‍ 6 : 35) എന്ന
ക്രിസ്തു വചനവും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.
ദൈവത്തോട് കൂടുതൽ അടുത്തായിരിക്കണം എന്നാഗ്രഹമുള്ളവരേ പ്രാർത്ഥിക്കാനും വചനം വായിക്കാനും സമയം കണ്ടെത്തുകയുള്ളൂ…
അല്ലാത്തവർ പലവിധ ന്യായങ്ങൾ
പറഞ്ഞ് പ്രാർത്ഥനയിൽ നിന്നും
കൂട്ടായ്മകളിൽ നിന്നും അകന്നുകൊണ്ടിരിക്കും.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles