ഈ സാഹചര്യത്തില്‍ വീടുകളിലിരുന്ന കുഞ്ഞു നന്മകള്‍ ചെയ്യൂ: പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി; കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് വീടുകളിലേക്ക് എല്ലാവരുടെയും ജീവിതം ഒതുങ്ങിപ്പോയ സാഹചര്യത്തില്‍ വീട്ടിലിരുന്നു കൊണ്ടു തന്നെ സാധിക്കുന്ന കൊച്ചു കൊച്ചു നന്മ പ്രവര്‍ത്തികളും പരസ്‌നേഹ, കാരുണ്യ പ്രവര്‍ത്തികളും ചെയ്യാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.

‘ചെറിയ കാര്യങ്ങളുടെ വില നാം മനസ്സിലാക്കണം. നമ്മുടെ കൂടെയുള്ളവരുടെയും നമ്മുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആവശ്യങ്ങളറിഞ്ഞ് അവര്‍ക്ക് സ്‌നേഹപ്രവര്‍ത്തികള്‍ ചെയ്തു കൊടുക്കണം. ചെറിയ കാര്യങ്ങളിലാണ് നമ്മുടെ നിധി എന്ന് നാം കണ്ടെത്തണം:’ പാപ്പാ വിശദീകരിച്ചു. ഒരു ഇറ്റാലിയന്‍ ന്യൂസ് പേപ്പര്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാപ്പാ തന്റെ ഹൃദയം തുറന്നത്.

‘ഉദാഹരണത്തിന് ചൂടുള്ള ഭക്ഷണം, അല്ലെങ്കില്‍ ഒരു ആശ്ലേഷംസ ഒരു ഫോണ്‍ കോള്‍… ഇവയെല്ലാം ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്ന കാര്യങ്ങളാണ്. ഇത്തരം കുഞ്ഞു കാര്യങ്ങള്‍ വഴി സമ്പര്‍ക്കവും ബന്ധവും ഊഷ്മളമാക്കാന്‍ സാധിക്കും’ പാപ്പാ തുടര്‍ന്നു.

സമൂഹത്തില്‍ നിന്ന് അകന്ന് ക്വാറന്റൈന്‍ ചെയ്യപ്പെട്ട അവസ്ഥയില്‍ ജീവിക്കുമ്പോള്‍, അത് വീടുകളില്‍ നല്ല ബന്ധത്തില്‍ വളരാനുള്ള ഒരു അവസരമാണ് നല്‍കുന്നത്. സാങ്കേതികത മാറ്റി വച്ച് കൂടുതല്‍ സമയം ഒരുമിച്ചിരിക്കാന്‍ കണ്ടെത്തണം, പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles