ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 18-ാം ദിവസം

ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ വേദന അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാം ധ്യാനിച്ചുവല്ലോ. ഈ ശിക്ഷയെ ഭയന്നിരിക്കുവാനും അതിനു കാരണമായ പാപത്തെ വെറുത്ത് നന്മയില്‍ ജീവിക്കുവാനും ഈ സങ്കടങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ ഈ വേദനകള്‍ എങ്ങനെയുള്ളതെന്ന് അല്പം ചിന്തിക്കാം.

“ശുദ്ധീകരണ സ്ഥലത്തില്‍ പോയാലും കുഴപ്പമില്ല, ഞങ്ങള്‍ നരകത്തില്‍ പോകാതെയിരുന്നാല്‍ മാത്രം മതി” എന്നു ചില അല്‍പ ബുദ്ധികള്‍ പറയാറുണ്ട്‌. അവര്‍ക്കുള്ള വ്യക്തമായ മറുപടി ഒരിക്കല്‍ വിശുദ്ധ ആഗസ്തിനോസ് പറയുകയുണ്ടായി, “ബുദ്ധിഹീനന്മാരെ! നിങ്ങള്‍ ഇപ്രകാരം പറയരുത്. ഈ ലോകത്തിലുള്ള വേദനകളെയെല്ലാം ഒന്നിച്ചു കൂട്ടിയാലും, ശുദ്ധീകരണ സ്ഥലത്തിലുള്ള വേദനകള്‍ക്ക് അവ തുല്യമല്ലായെന്നു അറിഞ്ഞുകൊള്ളണം”. ഈ ഒരു വാക്യത്തില്‍ എന്തുമാത്രം കാര്യങ്ങളടങ്ങിയിരിക്കുന്നുവെന്ന് ചിന്തിച്ച് നോക്കുക.

ശുദ്ധീകരണ സ്ഥലത്തിലെ വേദനകളെപ്പറ്റി ആഴമായി മനസ്സിലാക്കിയാല്‍ ഈ ഭൂമിയിലെ സഹനങ്ങള്‍ നിസ്സാരമെന്നു കരുതി ദൈവതിരുമനസ്സിനു മനുഷ്യന്‍ പൂര്‍ണ്ണമായി കീഴ്വഴങ്ങുമെന്ന് ഉറപ്പാണ്. ഈ ലോകത്തിന്റെതായ നിരവധി രോഗങ്ങള്‍ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. പക്ഷവാതം, ക്ഷയം തുടങ്ങി ഓരോ പീഡകളേയും കഷ്ടപ്പാടുകളേയും ധൈര്യത്തോടെ സഹിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഈ വക രോഗങ്ങളാല്‍ വന്നുകൂടുന്ന എല്ലാ പീഡകളേയും സങ്കടങ്ങളേയും ഒരേ സമയത്ത് ഒരു മനുഷ്യന്‍ അനുഭവിക്കേണ്ടി വന്നാല്‍ അത് അസഹ്യമെന്നേ എല്ലാവരും പറയുകയുള്ളൂ.

ശുദ്ധീകരണ സ്ഥലത്തിലെ വേദനകള്‍ മേല്‍പ്പറഞ്ഞ പീഡകളൊക്കെക്കാളും പതിമടങ്ങ് കഠിനമാണെന്ന്‌
വേദശാസ്ത്രികള്‍ പറയുന്നു. ഈ വേദനകളെ സഹിക്കുന്നതിന്, നിങ്ങള്‍ക്കു ശക്തിയുണ്ടോ?

പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.

1 സ്വര്‍. 1 നന്മനിറഞ്ഞ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles