തിരുഹൃദയഭക്തര്‍ക്ക് ലഭിക്കുന്ന 12 അനുഗ്രഹങ്ങള്‍

പല വിശുദ്ധരും തിരുഹൃദയഭക്തി ജീവിതത്തില്‍ പാലിച്ചിരുന്നവരായിരുന്നു. തിരുഹൃദയത്തോട് ഭക്തിയുള്ളവര്‍ക്ക് വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ വാഗ്ദാനം ചെയ്ത 12 അനുഗ്രങ്ങള്‍ ഇതാ:

1. അവരുടെ ജീവിതാന്തസിനു ചേര്‍ന്ന വിധം കൃപകള്‍ ഞാന്‍ നല്‍കും
2. അവരുടെ ഭവനങ്ങളില്‍ ഞാന്‍ സമാധാനം സ്ഥാപിക്കും
3. അവരുടെ പ്രയാസങ്ങളില്‍ ഞാന്‍ ആശ്വാസം നല്‍കും
4. ജീവിതകാലത്തും മരണനേരത്തും ഞാന്‍ അവരുടെ അഭയമായിരിക്കും
5. അവര്‍ ഏറ്റെടുത്തു നടത്തുന്ന എല്ലാ കാര്യങ്ങളെയും ഞാന്‍ അനുഗ്രഹിക്കും
6. എന്റെ ഹൃദയത്തില്‍ പാപികള്‍ കുരണയുടെ സമുദ്രം കണ്ടെത്തും
7. മന്ദഭക്തര്‍ തീക്ഷണതയുള്ളവരാകും
8. തീക്ഷണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണതയിലെത്തും
9. എന്റെ തിരുഹൃദയരൂപം വണങ്ങുന്ന സ്ഥലത്തെ ഞാന്‍ അനുഗ്രഹിക്കും
10. തിരുഹൃദയഭക്തരായ വൈദികര്‍ക്ക് കഠിനഹൃദയരുടെ ഉള്ളം സ്പര്‍ശിക്കാനുള്ള കൃപ ഞാന്‍ നല്‍കും
11. തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ ഞാന്‍ എന്റെ ഹൃദയത്തിലെഴുതും
12. എല്ലാ ആദ്യവെള്ളിയാഴ്ചകളിലും മുടങ്ങാതെ 9 മാസം ദിവ്യകാരുണ്യം സ്വീകരിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ വലിയ കൃപകള്‍ നല്‍കും. അവര്‍ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല, അന്ത്യവിനാഴികയില്‍ അവര്‍ക്ക് എന്റെ തിരുഹൃദയം അഭയമായിരിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles