നാം കരയുമ്പോള്‍ കൂടെ കരയുന്ന നമ്മുടെ ദൈവം

കര്‍ത്താവ്‌ നിനക്കു കഷ്‌ട തയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
(ഏശയ്യാ 30 : 20)

നാം ഓരോരുത്തരും ആയിരിക്കുന്ന ജീവിതാവസ്ഥയിൽ നമ്മൾ കഷ്ടതകളിലൂടെയും, ക്ലേശങ്ങളിലൂടെയും, കടന്നു പോകുന്നു. നാം കടന്നു പോകുന്ന ഓരോ വേദനകളിലും നമ്മുടെ സ്വർഗീയ പിതാവ് നാം ഓരോരുത്തരോടും പറയുകയാണ്, ഞാൻ നിന്നിൽ നിന്നും ഒരിക്കലും അകന്നിരിക്കുകയില്ല. ആ വേദനകളെ നിന്നോടുകൂടെ എന്റെ ഹൃദയത്തോട് ചേർത്തു നിർത്തി, കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്ന്.  അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌;എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌;അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ.
(സങ്കീര്‍ത്തനങ്ങള്‍ 56 : 8)

നാമോരോരുത്തരും കരയുമ്പോൾ നമ്മോടുകൂടെ കരയുന്ന, ഒരു സ്വർഗീയ പിതാവ് ഉണ്ട്. നമ്മുടെ കണ്ണുനീരിന് ഈ ഭൂമിയിൽ ഒരു വിലയുമില്ലായിരിക്കും. കണ്ണുനീരിനെ വിലമതിച്ചു കണ്ണുനീർത്തുള്ളികൾ എല്ലാം കുപ്പിയിൽ ശേഖരിക്കുന്ന അപ്പൻ. നമ്മുടെ കണ്ണുനീർത്തുള്ളികൾ ഇത്രയേറെ വിലമതിക്കുന്ന ഒരു പിതാവാണ് നമുക്കുള്ളത്. “നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു.” (റോമാ 8 : 18)

നാമിന്ന് കഷ്ടതയുടെ നടുവിൽ ആണെങ്കിൽ നാം വിഷമിക്കേണ്ട ഈശോയ്ക്ക് നമ്മെ കുറിച്ചൊരു പദ്ധതിയുണ്ട് അത് നമ്മുടെ നാശത്തിനല്ല, ഈശോയോട് കൂടുതലായി ആ തിരു- ഹൃദയത്തോട് നമ്മെ ചേർത്ത് നിർത്തുവാൻ ആയിട്ടാണ്

അതുകൊണ്ട്‌, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്‌തുവിനെപ്രതി സന്തുഷ്‌ട നാണ്‌. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്‌തനായിരിക്കുന്നത്‌.
2 കോറിന്തോസ്‌ 12 : 10

ഞെരുക്കങ്ങളിലും, ബലഹീനത കളിലും, പീഡനങ്ങളിലും., കൂടി നാം കടന്നു പോകുമ്പോൾ പൗലോസ് ശ്ലീഹയെ പോലെ നാം പറയണം ആയിരിക്കുന്ന ഈ അവസ്ഥയിൽ ഞാൻ സന്തുഷ്ടൻ ആണ്. എന്തുകൊണ്ടെന്നാൽ ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയില് എന്നെ ശക്തിപ്പെടുത്തുന്നതിന്, എന്റെ വലതു കരം പിടിച്ച് എന്റെ ഈശോ എന്നോട് കൂടെയുണ്ടെന്നും, എന്നെ ഇത്രയേറെ എന്റെ ഈശോ സ്നേഹിക്കുന്നുണ്ടെന്നും നാം നമ്മുടെ അധരങ്ങൾ കൊണ്ട് പറയണം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles