പരിശുദ്ധ മറിയത്തിന്റെ ജന്മ ദിന തിരുനാൾ ആശംസകൾ

..അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

ലൂക്കാ 1 : 48

തന്റെ താഴ്മയിൽ മറിയം ദൈവീകരഹസ്യങ്ങളുടെ ആഴങ്ങൾ കണ്ടു നിനക്കു ദാരിദ്ര്യവും ഞെരുക്കവും അനുഭവ പെട്ടാലും നി സമ്പന്നയാണ് പുല്കുടിനോടും കാൽവരിയോടും ചേർന്ന് നിൽക്കുന്ന സഭയാണ് ദാരിദ്ര്യവും ഞെരുക്കവും അനുഭവിക്കുന്ന സഭ !!എളിയ അവസ്ഥയിലും കഠിന വേദനയിലും സഭ സജീവമാകുന്നു പുൽക്കൂട്ടിലെ ദാരിദ്ര്യത്തിൽ ആണ് മറിയം വലിയ നിധിയെ കിടത്തിയത്!!കാനായിലെ കല്യാണ വിരുന്നിൽ ഈശോയിൽ പ്രത്യാശ അർപ്പിക്കാൻ ജനത്തെ പഠിപ്പിച്ചത് മറിയം ആണ് ദൈവത്തിന്റെ സമയം കാത്തിരിക്കാൻ മറിയം ജനത്തെ പഠിപ്പിച്ചു ക്ലേശങ്ങളെ സുവിശേഷമാക്കിയ പരിശുദ്ധ അമ്മ തിരുവചനത്താൽ നെയ്യപ്പെട്ടു!!!മനുഷ്യ പുത്രൻ തലചായ്ച്ച ഭവനം ആയിരുന്നു പരിശുദ്ധ അമ്മ …ഉറപ്പോടെ തല ചായ്ക്കാൻ പറ്റുന്നതും അമ്മ മടിയിൽ ആണ് ..

പന്തക്കുസ്തയിലെ ചൂടിൽ സഭയെ വിരിയിച്ചതു പരിശുദ്ധ അമ്മയാണ് ..സഭ സ്ത്രീയും അമ്മയും വധുവും സർവ്വോപരി സഭ മരിയനും ആണ് ….പരിശുദ്ധ പിതാവ് ജോൺ പോൾ പാപ്പാ പറഞ്ഞു !തിരുമുഖധ്യാനത്തിന്റെ അതുല്യ മാതൃക ആണ് മറിയം ! മറിയത്തെ പോലെ ഇത്ര വിശിഷ്ടമായി മിശിഹായുടെ തിരുമുഖം ധ്യാനിക്കാൻ തന്നെ തന്നെ ആരും സമർപ്പിച്ചിട്ടില്ല ! പരിശുദ്ധ മറിയം വചനത്തെ പരിരക്ഷിക്കുകയും വളർത്തുകയും ചെയ്യതെങ്കിൽ ഇന്ന് സഭയോ മിശിഹാ രഹസ്യത്തെ കാത്തു സൂക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നു അമ്മ അടുപ്പം ആണ് സന്നിധ്യമാണ് അനുഭവം ആണ് സ്നേഹം ആണ് ലോകം കണ്ടതിൽ ഏറ്റവും വലിയ ബന്ധം ആണ് കലവരിയിൽ മിശിഹാ ഭരമേല്പിച്ച മാതൃത്വം ആണ് പരിശുദ്ധ മറിയം !!!

ഇന്ന് സെപ്റ്റംബർ 8:പരിശുദ്ധ അമ്മയുടെ നാമം പേറുന്ന ദൈവാലത്തിലേക്ക് തീർത്ഥാടനം നടത്തുമ്പോ പരിശുദ്ധ അമ്മ സുവിശേഷത്തിന്റെ വാതിൽ ആണ് അമ്മയുടെ സംരക്ഷണയിൽ ആയിരിക്കണം നമ്മൾ…..അമ്മയുടെ ജീവിതത്തിലൂടെ ആണ് ഈശോ സുവിശേഷത്തിന്റെ വാതിലുകൾ തുറന്നത് ….അമ്മയുടെ ജീവിതം വായിക്കുമ്പോൾ സുവിശേഷത്തിന്റെ താളുകൾ മറിക്കുകയാണ് ….അമ്മ വ്യഖ്യാന സുവിശേഷം ആണ് …..

എല്ലാ കൂട്ടുകാർക്കും പരിശുദ്ധ മറിയത്തിന്റെ ജന്മ ദിന തിരുനാൾ ആശംസകൾ,


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles