ഫ്രാന്‍സിസ് പാപ്പായ്ക്ക് സുഖമില്ല

വത്തിക്കാന്‍: വിഭൂതി ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് സുഖമില്ലാതായി എന്ന് വത്തിക്കാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്‌ക് ധരിക്കാതെയാണ് പാപ്പാ ജനങ്ങളുമായി സംവദിച്ചതും ഇടപഴകിയതും.

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. 17 പേര്‍ ഈ രോഗം മൂലം അവിടെ മരിക്കുകയും 655 പേര്‍ക്ക് രോഗബാധയുള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു. റോമില്‍ മൂന്ന് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മൂന്നു പേരും ഭേദപ്പെടുകയും ചെയ്തു.

ഫ്രാന്‍സിസ് പാപ്പായെ ബാധിച്ചത് കൊറോണ വൈറസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ സംസാരിക്കാന്‍ വത്തിക്കാന്‍ വൃത്തങ്ങള്‍ വിസമ്മതിച്ചു. സുഖമില്ലാത്തതു മൂലം പാപ്പായ്ക്ക് വിഭൂതി ബുധനാഴ്ചയ്ക്ക് ശേഷം ഒരു ദിവസം കുര്‍ബാന അര്‍പിക്കാന്‍ സാധിച്ചില്ല എന്ന് വത്തിക്കാന്‍ അറിയിച്ചു.

‘റോമന്‍ വൈദികരുടെ പെനിറ്റന്‍ഷ്യല്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി പാപ്പാ ഇന്ന് ലാറ്ററന്‍ ബസിലിക്കയിലേക്ക് പോയില്ല’ വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles