മാര്‍പാപ്പ ഇന്ന് പൂര്‍ണ ദണ്ഡവിമോചന ആശീര്‍വാദം നല്‍കുന്നു

ഇന്ന് 27 മാര്‍ച്ച് 2020 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ കത്തോലിക്കാ വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചന ആശീര്‍വാദം നല്‍കുന്നു. ജനങ്ങളുടെ പൂര്‍ണ പാപവിമോചനത്തിനായി മാര്‍പാപ്പാ നല്‍കുന്ന ആശീര്‍വാദമാണ് പൂര്‍ണ ദണ്ഡവിമോചന ആശീര്‍വാദം. സാധാരണ, മൂന്ന് അവസരങ്ങളില്‍ മാത്രമാണ് ഈ ആശീര്‍വാദം നല്‍കുന്നത്. ക്രിസ്മസ്, ഈസ്റ്റര്‍, പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുമ്പോള്‍.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തിലുണ്ടായിരിക്കുന്ന അതീവ ഗൗരവ സാഹചര്യം കണക്കിലെടുത്താണ് മാര്‍പാപ്പാ വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചന ആശീര്‍വാദം നല്‍കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് പാപ്പാ ആശീര്‍വാദം നല്‍കുന്നത്.
പൂര്‍ണ ദണ്ഡവിമോചനം ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍. ആശീര്‍വാദത്തിന് മുമ്പ് 20 ദിവസത്തിന് മുമ്പോ ശേഷമോ കുമ്പസാരിക്കുക. ആശീര്‍വാദത്തിന് 20 ദിവസത്തിന് മുമ്പോ ശേഷമോ വി. കുര്‍ബാന സ്വീകരിക്കുക. മാര്‍പാപ്പ നിര്‍ദേശിക്കുന്ന ഉദ്ദേശത്തിനായി പ്രാര്‍ത്ഥിക്കുക. ഈ അവസരത്തില്‍ കൊറോണ വ്യാപനം ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥിക്കു.