കുട്ടികള്‍ക്ക് വി. കുര്‍ബാന സ്വീകരിക്കാന്‍ നിയമം കൊണ്ടു വന്ന പത്താം പീയൂസ് പാപ്പാ

കത്തോലിക്കാ സഭയുടെ ആരംഭകാലങ്ങളില്‍ കുട്ടികള്‍ക്കും നവജാതശിശുക്കള്‍ക്കു പോലും വി. കുര്‍ബാന നല്‍കിയിരുന്നു. അക്കാലത്ത്, ജ്ഞാനസ്‌നാനം, ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നിവ ഒന്നിച്ചു നല്‍കിയിരുന്നു.

എന്നാല്‍, കാലക്രമേണ, ഈ മൂന്നു കൂദാശകളും ഒരുമിച്ചു നല്‍കുന്ന പതിവ് സഭ നിറുത്തലാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍, കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും കുര്‍ബാന സ്വീകരിക്കാം എന്ന നിയമം വന്നു. അപ്പവും വീഞ്ഞും യേശുവിന്റെ ശരീര രക്തങ്ങളായി മാറും എന്ന വിശ്വാസിക്കാന്‍ അത്രയെങ്കിലും പ്രായം വേണം എന്നായിരുന്നു അതിന്റെ പിന്നിലെ ന്യായം.

എന്നാല്‍ 1910 ല്‍ വി. പത്താം പീയൂസ് മാര്‍പാപ്പാ ഈ നിയമം മാറ്റിയെഴുതി. അതു പ്രകാരം ഏഴു വയസ്സു തികഞ്ഞ, യുക്തിഭദ്രമായി ചിന്തിക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കും ദിവ്യകാരുണ്യം സ്വീകരിക്കാം എന്ന നിയമം പാപ്പ നടപ്പില്‍ വരുത്തി.

യേശു കുട്ടികളെ സ്‌നേഹിച്ചിരുന്നതായും അവരെ തന്റെ അടുത്ത് വരാന്‍ അനുവദിച്ചതായും സുവിശേഷത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യം ഉദ്ധരിച്ചു കൊണ്ടാണ് പാപ്പാ ഈ നിയമം കൊണ്ടു വന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles