സൗന്ദര്യം നമ്മെ ഒന്നിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നവീകരിച്ച വത്തിക്കാന്‍ ഗോത്രവര്‍ഗ മ്യൂസിയം ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സ്ഥലം എന്നാണ് ആഗോത്രവര്‍ഗ മ്യൂസിയത്തെ കുറിച്ച് പാപ്പാ പറഞ്ഞത്.

‘സൗന്ദര്യം നമ്മെ ഒന്നിപ്പിക്കുന്നു. വെറുപ്പിന്റെയും വര്‍ഗീയതയുടെയും ദേശീതയുടെയും സംസ്‌കാരത്തിനുപരിയായി മനുഷ്യസാഹോദര്യത്തോടെ ജീവിക്കാന്‍ സൗന്ദര്യം നമ്മെ ക്ഷണിക്കുന്നു’ പാപ്പാ പറഞ്ഞു.

‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ലോകത്തിലുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഒരു സജീവ ഭവനമായി വത്തിക്കാനിലെ മ്യൂസിയങ്ങള്‍ മാറുന്നു എന്ന് എനിക്ക് തോന്നുന്നു. എല്ലാവരും ഇവിടെ പ്രതിനിധീകരിക്കപ്പെടുന്നു’ പാപ്പാ കൂട്ടിച്ചേര്‍ത്തി.

വി. പത്രോസിന്റെ താഴികക്കുടത്തിന് കീഴില്‍ എല്ലാ മനുഷ്യരും ഇവിടെയുണ്ട്യ സഭയുടെയും പാപ്പായുടെയും ഹൃദയത്തിന് തൊട്ടടുത്തായി… പാപ്പാ വ്യക്തമാക്കി.

്അനിമാ മൂന്തി എത്‌നോളജിക്കല്‍ മ്യൂസിയത്തില്‍ ചരിത്രാതീത കാലം മുതല്‍ക്കേയുള്ള 80000 കലാസൃഷ്ടികള്‍ മുതല്‍ പാപ്പായ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ വരെ ശേഖരിച്ചു വച്ചിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles