കോവിഡിന് നടുവില്‍ പോളണ്ടുകാര്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു

കൊറോണ വൈറസിന് പോലും അവരുടെ ഭക്തിയെ തടഞ്ഞു നിര്‍ത്താനായില്ല. എല്ലാ സുരക്ഷാ മുന്‍കരുതകലുകളും സ്വീകരിച്ചു കൊണ്ട് പോളണ്ടുകാര്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ നടന്നു.

കത്തോലിക്കാ സഭയുടെ സുപ്രധാന തിരുനാളായ യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ദിവസമായ ജൂണ്‍ 11 ാം തീയതി ജനങ്ങള്‍ ഫേസ് മാസ്‌കുകള്‍ അണിഞ്ഞു കൊണ്ടാണ് പ്രദക്ഷണത്തില്‍ പങ്കെടുത്തത്.

ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ടു വന്ന വഴികളില്‍ ഈ അടുത്തകാലത്തായി ആദ്യകുര്‍ബാന സ്വീകരണം നടത്തിയ പെണ്‍കുട്ടികള്‍ പൂവിതളുകള്‍ വിതറി.

‘പരിശുദ്ധ കൂര്‍ബാന ജീവന്‍ നല്‍കുന്നു’ എന്ന് തിരുനാളിന് പോസ്‌നാന്‍ കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് ആര്‍ച്ചുബിഷപ്പ് സ്റ്റനിസ്ലാവ് ഗഡേക്കി പറഞ്ഞു.

‘പരിശുദ്ധ കൂര്‍ബാന എപ്പോഴും നമ്മുടെ കൈയെത്തും ദൂരത്താണെന്ന് നാം ധരിച്ചു വച്ചിരുന്നു. വല്ലപ്പോഴും കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ പോലും കുര്‍ബാന എല്ലായിടത്തും ലഭ്യമാണെന്ന് ബോ്ധ്യമുള്ളവരായിരുന്നു. അതിനാല്‍ നാം വേണ്ടവിധം പരിശുദ്ധ കുര്‍ബാനയെ ആദരിച്ചിരുന്നില്ല. ഒരു പതിവു പോലെ നാം കുര്‍ബാന കണ്ടു’ ആര്‍ച്ചു ബിഷപ്പ് പറഞ്ഞു.

‘എന്നാല്‍, ഈ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം ലഭിക്കാതായപ്പോള്‍ നാം മനസ്സിലാക്കി, പരിശുദ്ധ കുര്‍ബാന ലഭിക്കാതാകുമ്പോള്‍ നാം ആത്മീയമായി മരിക്കുകയാണെന്ന്.’ അദ്ദേഹം ഓര്‍മിപ്പിച്ചു.

93 ശതമാനം കത്തോലിക്കരുള്ള പോളണ്ടില്‍ താരതമ്യേന കൊറോണ ബാധ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 11 വരെ 28201 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1215 പേര്‍ മരണമടഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles