വി. ജോണ്‍ പോള്‍ രണ്ടാമനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണം എന്ന് പോളണ്ടിലെ ബിഷപ്പുമാര്‍

പോസ്‌നാന്‍: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സഭയുടെ വേദപാരംഗതനും യൂറോപ്പിന്റെ മധ്യസ്ഥനുമായി പ്രഖ്യാപിക്കണം എന്ന് ആവശ്യവുമായി പോളണ്ടിലെ മെത്രാന്‍ സമിതി. ജോണ്‍ പോള്‍ രണ്ടാമന്റെ തിരുനാളായ ഒക്ടോബര്‍ 22 ന് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് സ്റ്റനിസ്ലാവ് ഗഡേക്കി മാര്‍പ്പാപ്പായ്ക്ക് ഇക്കാര്യം അറിയിച്ച് അപേക്ഷ അയച്ചു.

പാപ്പാസ്ഥാനത്തിന്റെ മുഖഛായ തന്നെ മാറ്റുകയും യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്ത നിരവധി സംഭവങ്ങളും തീരുമാനങ്ങളും ജോണ്‍ പോള്‍ രണ്ടാമന്റെ കാലഘട്ടത്തില്‍ ഉണ്ടായി എന്ന് ആര്‍ച്ച്ബിഷപ്പ് സ്റ്റനിസ്ലാവ് ഗഡേക്കി പറഞ്ഞു.

ക്രാക്കോവിലെ മുന്‍ ആര്‍ച്ചുബിഷപ്പും ജോണ്‍ പോള്‍ രണ്ടാമന്റെ ഉറ്റ സുഹൃത്തുമായിരുന്ന കര്‍ദിനാള്‍ ആര്‍ച്ച്ബിഷപ്പ് സ്റ്റനിസ്ലാവ് സിവിസ് ഈ അഭിപ്രായത്തെ പിന്തുണച്ച് മുന്നോട്ടു വന്നിട്ടുണ്ട്.

സമ്പന്നമായ ഒരു വ്യക്തിത്വമായിരുന്നു വി. ജോണ്‍ പോള്‍ രണ്ടാമന്റെതെന്നും അദ്ദേഹം സാഹിത്യവും തത്വശാസ്ത്രവും ദൈവശാസ്ത്രവും മിസ്റ്റിസിസവും ആഴത്തില്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഗഡേക്കി പറഞ്ഞു.

യൂറോപ്പിന്റെ മറ്റു രണ്ടു മധ്യസ്ഥരായ വി. സിറിലിനെയും മെത്തോഡിയസിനെയും പോലെ വിശുദ്ധിയുടെയും നേതൃഗുണത്തിന്റെയും വിളനിലമായിരുന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ എന്നും 1978 മുതല്‍ 2005 വരെയുള്ള അദ്ദേഹത്തിന്റെ പേപ്പല്‍ കാലഘട്ടം കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ഇരുമ്പു കര്‍ട്ടന്‍ വീഴുന്നതിലും യൂറോപ്പ് ഐക്യപ്പെടുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ഗഡേക്കി കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles