പേതൃത്താ ഞായര്‍

പേതൃത്താ ഞായര്‍.

സാഹോദരനോടുള്ള വെറുപ്പും വിദ്വെഷവും പൊറുത്ത് മനസിനെ വെടിപ്പാക്കി ഏറ്റവും വിശുദ്ധിയോടും ഭക്തിയോടും കൂടെ പരിശുദ്ധ വലിയ നോമ്പിനായി നമുക്ക് ഒരുങ്ങാം.

 

എന്താണ് ”പേതൃത്താ”?

നോമ്പ് കാലത്തെ ഒന്നാം ഞായര്‍ ‘പേതൃത്ത ഞായര്‍’ എന്നാണ് അറിയപ്പെടുന്നത്. ”പേതൃത്താ” എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം ‘തിരിഞ്ഞു നോട്ടം ‘ എന്നാണ്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തില്‍ പ്രത്യേകമായി നിലനിര്‍ത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂര്‍ത്ത ആചരണം വിരല്‍ചൂണ്ടുന്നത്. നോമ്പാചരണത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ പേതൃത്താ ആചരിക്കുക പതിവായിരുന്നു. വ്രത വിശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പാപപങ്കിലമായ തന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയും, അനുതപിച്ചു ദൈവത്തിന്റെ സന്നിധിയിലേക്ക് തിരിയാനുള്ള ഒരു സ്വയം തീരുമാനവുമാണ് പേതൃത്താ ദിവസം നടക്കേണ്ടത്. ദീര്‍ഘമായ നോമ്പിന് ആത്മപരിശോധനയിലൂടെയും അനുരഞ്ജനത്തിലൂടെയും തന്നെ തന്നെ ഒരുക്കി പാപ പങ്കിലമായ തന്റെ ജീവിതത്തിനോട് എന്നെന്നേക്കുമായി വിടപറയുന്ന ഒരു ദിവസം ആണ് പേതൃത്താ ഞായര്‍.

പേതൃത്താ ദിവസം മത്സ്യ മാംസാദികള്‍ ധാരാളം കഴിച്ചു ആഘോഷിക്കാനുള്ള ദിവസമാണ് എന്ന തെറ്റായ പ്രചാരണം പലയിടങ്ങളിലും ഇന്ന് കാണുന്നുണ്ട്. അത് തെറ്റായ കീഴ്വഴക്കമാണ് എന്നു പറയേണ്ടതില്ലല്ലോ. പേതൃത്താ ദിവസം പോലെയുള്ള വലിയ ഒരു ആത്മീയ ഒരുക്കത്തിന്റെ ദിനത്തില്‍ മത്സ്യ മാംസാദികള്‍ ധാരാളമായി കഴിച്ചഘോഷിക്കുന്ന ശൈലി എങ്ങനെയാണ് ശരിയാകുക. വളരെയധികം ഒരുക്കത്തോടെ ദീര്‍ഘമായ നോമ്പിന് ഒരുങ്ങുമ്പോള്‍ , വ്രത വിശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പാപ പങ്കിലമായ തന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി അനുതപിച്ചു ആത്മ ശോധന നടത്തി ദൈവത്തിന്റെ സന്നിധിയിലേക്ക് തിരിയാനുള്ള തീരുമാനം ആണ് ഉണ്ടാകേണ്ടത്. പേത്രുത്താ ഞായറില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്ത ചട്ടികള്‍ പോലും പൊട്ടിച്ചറിയുക എന്ന നസ്രാണികളുടെ പുരാതന ചടങ്ങു നോമ്പ് കാലത്ത് എങ്കിലും അവയെ കഴിക്കുകയില്ലന്നുള്ള ദൃഢ നിശ്ചയമെടുത്തു നോമ്പിനായി ഇന്നേ ദിവസം താന്‍ ഒരുങ്ങിയെന്ന തീരുമാനത്തിന്റെ പ്രതീകാത്മക പ്രകടനം ആണ്. ഇനിയും പാകം ചെയ്തു കഴിക്കാമെന്നുണ്ടെങ്കില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്യുന്ന ചട്ടി പൊട്ടിച്ചു കളയേണ്ട ആവിശ്യമില്ലലോ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles