പുതിയ സന്യാസ സഭകള്‍ സ്ഥാപിക്കാന്‍ ഇനി മുതല്‍ വത്തിക്കാന്റെ അനുവാദം വേണം

റോം: പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ വത്തിക്കാന്റെ അനുവാദം നിർബന്ധമാക്കി ഫ്രാൻസിസ് മാർപാപ്പ കാനോൻ നിയമത്തിൽ തിരുത്തൽ വരുത്തി. ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ സഭകളെയും, കോൺഗ്രിഗേഷനുകളെയും സംബന്ധിച്ച 579-മത് കാനോൻ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ സന്യാസസഭകൾക്ക് അനുവാദം നൽകുമ്പോൾ വത്തിക്കാനെ അറിയിക്കണമെന്ന് 2016ൽ വത്തിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് വത്തിക്കാൻ രേഖമൂലം നൽകുന്ന അനുവാദം ഉണ്ടെങ്കിൽ മാത്രമേ മെത്രാന്മാർക്ക് സന്യാസസഭകൾ തങ്ങളുടെ രൂപതയിൽ സ്ഥാപിക്കാൻ സാധിക്കൂ. ഈ വിഷയത്തിൽ അവസാന തീരുമാനം വത്തിക്കാന്റേത് ആയിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ‘ഓതൻറ്റിക്കം കരിസ്മാറ്റിസ്’ എന്ന അപ്പസ്തോലിക ലേഖനത്തിൽ പറയുന്നു. നവംബർ പത്താം തീയതി മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.

അശ്രദ്ധമായ രീതിയിൽ മെത്രാന്മാർ സന്യാസ സഭകൾക്ക് അനുവാദം നൽകാതിരിക്കാൻ വേണ്ടിയാണ് 2016ൽ വത്തിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ ഇറക്കിയതെന്ന് 2016 ജൂൺ മാസം ലൊസർവത്തോറ റൊമാനോയിൽ എഴുതിയ ലേഖനത്തിൽ കോൺഗ്രിഗേഷൻ ഫോർ ഇൻസ്റ്റിറ്റ്യൂട്ടസ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക്ക് ലൈഫിന്റെ തലവൻ ജോസ് റോഡിഗ്രസ് കോർബല്ലോ വിശദീകരിച്ചിരുന്നു. അധികാരത്തിനുവേണ്ടിയുള്ള പിടിവലി, അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയവയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സന്യാസ സഭകളുടെയും, കോൺഗ്രിഗേഷൻ കളുടെയും തുടക്കക്കാരുടെ ആത്മീയതയെ പറ്റി അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് അപ്പസ്തോലിക ലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles