അശാന്തമായ ഡെല്‍ഹിയില്‍ പ്രാര്‍ത്ഥനാ റാലി

ന്യൂഡെല്‍ഹി: കലാപ കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഡെല്‍ഹിയില്‍ സമാധാനം പുനര്‍സ്ഥാപിക്കപ്പെടുന്നതിനായി ഡെല്‍ഹില്‍ വിവിധ മതനേതാക്കളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ചു. ഫെബ്രുവരി 26 നാണ് റാലി നടന്നത്.

പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മലുണ്ടായി ഏറ്റുമുട്ടലില്‍ ഇതുവരെ 34 പേരാണ് ഡെല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

കത്തോലിക്കാ അതിരൂപതയുടെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ റാലിയില്‍ സംബന്ധിച്ചവര്‍ ഒരുമിച്ചു. കൂടി. സമാധാനത്തിന്റെയും അഹിംസയുടെയും പരസ്പര സ്‌നേഹത്തിന്റെയും പാത തെരഞ്ഞെടുക്കാന്‍ മതനേതാക്കള്‍ ആഹ്വാനം ചെയ്തു.

ഡെല്‍ഹിയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കു മുന്നില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു.

മുഖ്യ ഇമാം ഉമര്‍ അഹമദ് ഇല്യാസി, ഗുരുദ്വാര ചെയര്‍മാന്‍ ബംഗ്ല സാഹിബ് പരംജീത് സിംഗ് ചന്ദോക്ക്, ജൈന ഗുരു ആചാര്യ ലോകേ് മുനി, സ്വാമി പരമാനന്ദ, ഡെല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ ജെ കുട്ടോ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles