മത്സ്യബന്ധനം നടത്തുന്നവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിച്ചതെന്ത്?

കടലില്‍ മത്സ്യബന്ധനം നടത്തുകയും, നാവീകരായും അല്ലാതെയും ജോലിചെയ്യുന്നവര്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

1. നാവീകരുടെയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ഏറെ ക്ലേശകരമാണ്.

2. പലപ്പോഴും അവര്‍ നിര്‍ബന്ധിത തൊഴിലിനു വിധേയരാക്കപ്പെടുകയും, വിദൂരങ്ങളായ തുറമുഖങ്ങളില്‍ കാത്തുകെട്ടി കിടക്കേണ്ടിവരികയും ചെയ്യുന്നുണ്ട്.

3. വ്യവസായവത്കൃതമായതും കിടമത്സരങ്ങളുള്ളതുമായ മത്സ്യബന്ധനത്തിന്‍റെ മേഖലയില്‍ അവരുടെ ജോലി ഇന്ന് ഏറെ സങ്കീര്‍ണ്ണവും, ജീവിതം പൂര്‍വ്വോപരി ക്ലേശകരമാവുമാണ്.

4. കടല്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ ലോകത്തിന്‍റെ പലഭാഗങ്ങളും കൊടുംപട്ടിണിയില്‍ അമരാന്‍ ഇടയുണ്ട്.

5. സമുദ്രത്തില്‍ ജോലിചെയ്യുകയും, അതിനെ ആശ്രയിച്ച് ഉപജീവനം നയിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം, അവരില്‍ നാവീകരും മത്സ്യത്തൊഴിലാളികളും, അവരുടെ കുടുംബങ്ങളുമുണ്ട്.

പ്രത്യേകമായി ഇങ്ങനെ അനുസ്മരിപ്പിച്ചുകൊണ്ടും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles