പാവങ്ങളെ കവര്‍ച്ച ചെയ്യന്ന വികസനത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ ചൂഷണം ചെയ്യകയും ഭൂമിയെ മുറിവേല്‍പിക്കുകയും ചെയ്യുന്ന തരത്തിലുളള ഹിംസ്രാത്മകമായ വികസനപ്രവര്‍ത്തനങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണം. ആമസോണ്‍ സിനഡിന്റെ സമാപന ദിവ്യബലിയിലാണ് പാപ്പാ ചൂഷണങ്ങളെ അപലപിച്ചത്.

‘ഈ സിനഡില്‍ പാവങ്ങളുടെ നിലവിളിശബ്ദം കേള്‍ക്കാനും അവരുടെ അപകടകരവും അസ്ഥിരവുമായ ജീവിതങ്ങളെ കുറിച്ചറിയാനും അവരെ ചൂഷണം ചെയ്യുകയും കവര്‍ച്ച ചെയ്യുകയും ചെയ്യുന്ന വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും നമുക്ക് കൃപ ലഭിച്ചു’ പാപ്പാ പറഞ്ഞു.

‘മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ അപരനെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിച്ചില്ല. നമ്മാള്‍ പിന്നെയും നമ്മുടെ സഹോദരങ്ങളെയും നമ്മുടെ സഹോദരിയായ ഭൂമിയെയും മുറിവേല്‍പിച്ചു. ഈ ദൂരന്തമാണ് നാം ആമസോണിന്റെ മുറിവേറ്റ മുഖത്തു കാണുന്നത്’ പാപ്പാ പറഞ്ഞു.

സ്വയം മേന്മ ഭാവിച്ചിരുന്ന മനുഷ്യര്‍ മറ്റുള്ളവരെ പരിത്യക്തരും അശരണരുമാക്കി മാറ്റുന്നത് ചരിത്രം മുഴുവന്‍ നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടര്‍ പാവങ്ങളുടെ ചരിത്രം മായ്ച്ചു കളയുകയും അവരുടെ ഭൂമി കൈവശമാക്കുകയും അവരുടെ വസ്തുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു. ഇന്നും ഈ ക്രൂരതകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു, പാപ്പാ കുറ്റപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles