കൊറോണ: ഭയമുള്ളവര്‍ക്കും വയോധികര്‍ക്കും വേണ്ടി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവര്‍ക്കും വയോധികര്‍ക്കും ഏകാകികള്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന.

‘ഈ സമയങ്ങളില്‍ വലിയ ആന്തരിക ഒറ്റപ്പെടലും പേടിയും മൂലം സഹിക്കുന്ന വൃദ്ധര്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം നമ്മുടെ മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും സാമീപ്യമരുളി എല്ലാ വൃദ്ധജനങ്ങളെടയും ശക്തിപ്പെടുത്തട്ടെ. അവര്‍ നമുക്ക് ജ്ഞാനവും ജീവനും ചരിത്രവും നല്‍കിയവരാണ്. അവരോട് നമുക്ക് പ്രാര്‍ത്ഥനയിലൂടെ സമീപസ്ഥരായിരിക്കാം’ പാപ്പാ പറഞ്ഞു.

ലോകവ്യാപകമായ കൊറോണ വൈറസ് ബാധിച്ചവര്‍ക്കു വേണ്ടി വത്തിക്കാനിലെ സാന്താ മര്‍ത്താ ഗസ്റ്റ് ഹൗസ് ചാപ്പലില്‍ മാര്‍പാപ്പാ ദിവസേന ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles