ഇറാക്ക് പ്രതിഷേധകരുടെ മരണത്തില്‍ പാപ്പായുടെ അനുശോചനം

വത്തിക്കാന്‍ സിറ്റി: ഇറാക്ക് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും ചെയ്തതില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇറാക്കിലെ സമസ്ത ജനങ്ങളോടും തന്റെ ആത്മീയ സാമീപ്യം പാപ്പാ അറിയിച്ചു.
‘ഇറാക്കിലെ സംഭവ വികാസങ്ങളെ അതീവ താല്പര്യത്തോടെ ഞാന്‍ വീക്ഷിക്കുന്നു. നീതിക്കായുള്ള പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ കുറിച്ച് ഇന്നു ഞാനറിയാന്‍ ഇടയായി. ഡസന്‍ കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയുടെ നേരത്ത് പാപ്പാ പറഞ്ഞു.
നവംബര്‍ 28 ാം തീയത്ി ഇറാക്കി സെക്യൂരിറ്റി ഫോഴ്‌സ് 45 പ്രതിഷേധകരെ വധിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം ഇറാക്കി പ്രധാനമന്ത്രി ആദെല്‍ അബ്ദുള്‍-മഹ്ദി രാജി സന്നദ്ധത അറിയിച്ചിരുന്നു.
ഒക്ടോബറില്‍ ഇറാക്കിലെമ്പാടും നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ 400 ലേറെ പേര്‍ മരണപ്പെട്ടിരുന്നു.