ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്ന് മാര്‍പാപ്പാ. തോഴില്‍ ചെയ്യുന്ന ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടേണ്ട സന്ദര്‍ഭം കൂടിയാണ് കൊറോണ പ്രതിസന്ധി എന്നും പാപ്പാ ഓര്‍മിപ്പിച്ചു.

‘മെയ് 1 ാം തീയതി തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെ പ്രതിപാദിച്ചു കൊണ്ട് എനിക്ക് നിരവധി കത്തുകള്‍ ലഭിച്ചു. അതില്‍ എന്നെ ഏറ്റവുമധികം ഞെട്ടിച്ചത് ഇറ്റലിയിലെ ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ കത്തുകളായിരുന്നു. അവരില്‍ പലരും കുടിയേറ്റക്കാരാണ്. നിര്‍ഭാഗ്യവശാല്‍ പലരും ക്രൂരമായ ചൂഷണം ചെയ്യപ്പെടുകയാണ്’ പാപ്പാ പറഞ്ഞു.

‘ഇപ്പോഴത്തെ പ്രതിസന്ധി എല്ലാവരെയും ബാധിക്കുന്നു എന്നത് ശരി തന്നെ. എന്നാല്‍ വ്യക്തികളുടെ അന്തസ്സിനെ ബഹുമാനിക്കണം. അതിനാലാണ് ഞാന്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കുന്നത്. ആയതിനാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ വ്യക്തികളുടെയും തൊഴിലിന്റെയും അന്തസ്സ് നമ്മുടെ പ്രധാന പരിഗണയിലുണ്ടായിരിക്കട്ടെ’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles