പ്രാര്‍ത്ഥന തിന്മയ്‌ക്കെതിരായ അഭയം എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ തിന്മയ്‌ക്കെതിരെ അഭയവും സംരക്ഷണവുമാണ് പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. അപ്പസ്‌തോലിക കൊട്ടാരത്തിലിരുന്നു ലൈവ് സ്ട്രീമിംഗ് വഴിയാണ് പാപ്പാ സംസാരിച്ചത്.

മനുഷ്യരാശിക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി നല്ലതാണെങ്കിലും അനുദിന ജീവിതത്തില്‍ നാം തിന്മയുടെ സാന്നിധ്യം അനുഭവിക്കുന്നുണ്ട്, പാപ്പാ പറഞ്ഞു.

നീതിമാന്റെ പ്രാര്‍ത്ഥന അക്രമം ചെയ്യുന്നതില്‍ നിന്ന് അവരെ അകറ്റുന്നു. സത്യസന്ധമായാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അത് ആക്രമണോത്സുകതയില്‍ നിന്ന് ദൂരെയാണ്. അത് ദൈവത്തിലേക്കുള്ള ഒരു നോട്ടമാണ്, പാപ്പാ വിശദമാക്കി.

മനുഷ്യന്റെ വെറുപ്പു മൂലം മരുഭൂമിയായി മാറിപ്പോയ ഇടങ്ങളില്‍ പ്രാര്‍ത്ഥ പുതുവസന്തം കൊണ്ടുവരുന്നു, ഉല്‍പത്തി പുസത്കത്തിലെ ഭാഗങ്ങള്‍ വായിച്ചു കൊണ്ട് പാപ്പാ സമര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles