ദൈവത്തോട് ഭയമില്ലാതാക്കിയത് ക്രിസ്തുമതം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന എന്ന അനുഭവം തന്നെ മാറ്റി മറിച്ചയാളാണ് ക്രിസ്തു എന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവാണ് പ്രാര്‍ത്ഥന ഭയമില്ലാത്ത ഒരു അനുഭവമാക്കി മാറ്റിയത്. ദൈവത്തെ പിതാവേ എന്ന് വിളിച്ച യാതൊരു ഭയവുമില്ലാതെ സമീപിക്കാനുള്ള കൃപ അവിടുന്ന് നല്‍ക, പാപ്പാ വിശദീകരിച്ചു.

‘ദൈവവുമായുള്ള ജന്മി-അടിയാളന്‍ ബന്ധം തിരുത്തിയെഴുതിയത് ക്രിസ്തുമതമാണ്. നമ്മുടെ വിശ്വാസ പാരമ്പര്യത്തില്‍ ദൈവവുമായുള്ള ബന്ധത്തില്‍ അടിമത്തം, വിധേയത്വം തുടങ്ങിയ വാക്കുകളൊന്നുമില്ല. മറിച്ച്, ഉടമ്പടി, സൗഹൃദം, വാഗ്ദാനം, സമ്പര്‍ക്കം, അടുപ്പം തുടങ്ങിയ വാക്കുകള്‍ക്കാണ് സ്ഥാനം’ പാപ്പാ പറഞ്ഞു.

ലൈബ്രറി ഓഫ് ദ അപ്പസ്‌തോലിക്ക് പാലസില്‍ വച്ച് ലൈവ് സ്ട്രീമിംഗിലൂടെ സംസാരിക്കുകയായിരുന്നു പാപ്പാ.

പ്രാര്‍ത്ഥനയെ കുറിച്ച് പാപ്പാ വിശദീകരിച്ചു. എല്ലാ മതങ്ങളും പ്രാര്‍ത്ഥന ശീലിക്കുന്നുണ്ട്. ആത്മീയ രചയിതാക്കള്‍ ഹൃദയം, അന്തരാത്മാവ് എന്നെല്ലാം വിളിക്കുന്ന ഇടത്തു നിന്നാണ് പ്രാര്‍ത്ഥന ഉറവെടുക്കുന്നത്.

അതായത് പ്രാര്‍ത്ഥന കേവലം ഉപരിപ്ലവമായ തൊലിപ്പുറമേയുള്ള പ്രവൃത്തിയല്ല. അത് രണ്ടാം തരം പ്രവൃത്തിയല്ല. മറിച്ച് നമ്മുടെ ഏറ്റവും ആഴമുള്ള രഹസ്യമാണ്. ഉള്ളിലുള്ള ആ രഹസ്യമാണ് യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്തിക്കുന്നത്, പാപ്പാ വിശദീകരിച്ചു.

ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥന ഒരു വെളിപാടില്‍ നിന്നാണ് ഉറവെടുക്കുന്നത്. പ്രാര്‍ത്ഥന നമ്മില്‍ നിന്ന് തന്നെ പുറത്തേക്ക് നമ്മെ നയിക്കുന്നു. എന്നില്‍ നിന്ന് നിന്നിലേക്ക്. നീ അഥവാ അവിടുന്ന്, രഹസ്യമല്ല, നമ്മളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു. ദൈവം സ്വയം വെളിപ്പെടുത്തിയിരിക്കുന്നു!, പാപ്പാ വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles