“നാം സ്വര്‍ഗത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍”: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നാം സ്വര്‍ഗത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന കാര്യം നാം എപ്പോഴും ഓര്‍മിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ലൈബ്രറി ഓഫ് ദ അപ്പസ്‌തോലിക് പാലസില്‍ വച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

‘ദൈവം നമ്മോട് സ്‌നേഹത്തിലാണ്. നാം അവിടുത്തെ മക്കളാണ്. നമുക്ക് വേണ്ടി അവിടുന്ന് മഹനീയവും മനോഹരവുമായൊരു വാസസ്ഥലം ഒരുക്കിയിട്ടുണ്ട് – പറുദീസ. നമ്മെ കാത്തിരിക്കുന്ന ആ വാസസ്ഥലം പറുദീസയാണെന്ന കാര്യം നാം മറന്നു പോകരുത്. ഇവിടെ നാം തീര്‍ത്ഥാടകരാണ്. നാം സ്വര്‍ഗത്തിനു വേണ്ടിയും നിത്യജീവനു വേണ്ടിയും എന്നേക്കും ജീവിക്കാന്‍ വേണ്ടിയും സൃഷ്ടിക്കപ്പെട്ടവരാണ്’ പാപ്പാ വിശദീകരിച്ചു.

യോഹന്നാന്റെ സുവിശേഷം 14 ാം അധ്യായത്തിലെ ആദ്യ വാക്യങ്ങള്‍ ധ്യാനിക്കുകയായിരുന്നു പാപ്പാ. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട എന്ന് യേശു പറയുന്നു. രണ്ട് പരിഹാരമാണ് ആകുലതകള്‍ക്ക് യേശു മുന്നോട്ടു വയ്ക്കുന്നത്.

ഒന്ന് യേശുവിലുള്ള വിശ്വാസമാണ്. ആകുലത നമുക്ക് തനിച്ച് കീഴടക്കനാവില്ല. അതിനാലാണ് തന്നില്‍ വിശ്വസിക്കാന്‍ യേശു ആവശ്യപ്പെടുന്നത്. നമ്മില്‍ തന്നെ ആശ്രയിക്കാതെ യേശുവില്‍ ആശ്രയിക്കാന്‍. തീവ്രദുഖത്തിലൂടെ നാം കടന്നു പോകുന്നത് ദൈവത്തില്‍ ആശ്രയിച്ചു കൊണ്ടാണ്.

രണ്ടാമത്തെ പരിഹാരം, സ്വര്‍ഗത്തില്‍ ഒരു സ്ഥലം വാഗ്ദാനം ചെയ്തു കൊണ്ടാണ്. നമുക്കായി അവിടുന്ന് സ്വര്‍ഗത്തില്‍ ഒരുക്കിയിരിക്കുന്ന സ്ഥലം. നമ്മുടെ മനുഷ്യത്വം അവിടുന്ന് ഏറ്റെടുക്കുകയും മനുഷ്യത്വത്തിന് മരണത്തിനപ്പുറമുള്ള സാധ്യത നല്‍കുകയും ചെയ്തു.

അപ്പോള്‍ ഏതാണ് സ്വര്‍ഗത്തിലെത്തുവാനുള്ള വഴി? യേശു മറുപടി പറയുന്നു. വഴിയും സത്യവും ജീവനും ഞാനാകുന്നു. സ്വര്‍ഗത്തിലെത്താനുള്ള വഴിയാണ് യേശുനാഥന്‍. നമുക്ക് അവിടുത്തെ മാര്‍ഗം പിന്‍ചെല്ലാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles