അസൂയയിലൂടെ സാത്താന്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: സുവിശേപ്രഘോഷണം തടയാന്‍ പിശാച് അസൂയയെ ഉപയോഗിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. കാസാ സാന്താ മര്‍ത്തായില്‍ വച്ച് നടത്തിയ ദിവ്യബലി പ്രഭാഷണത്തില്‍ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ നിന്ന് വി പൗലോസിന്റെ യേശുവിനെ കുറിച്ചുള്ള പ്രഘോഷണം നിരസിക്കുന്ന അന്ത്യോക്യ സഭയെ കുറിച്ചുള്ള ഭാഗം ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

‘ഒരു വശത്ത് നമ്മുടെ കര്‍ത്താവുണ്ട്, സഭയെ വളര്‍ത്തുന്ന പരിശുദ്ധാത്മാവുണ്ട്. എന്നാല്‍ മറുവശത്ത് സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന പിശാചുമുണ്ട്.’ പാപ്പാ പറഞ്ഞു.

‘എന്താണ് സുവിശേഷപ്രഘോഷണം തകര്‍ക്കാന്‍ പിശാച് കണ്ടെത്തുന്ന മാര്‍ഗം? അത് അസൂയയാണ്. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. (2. 24). പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അത് അനുഭവിക്കുന്നു.

എന്നാല്‍ കടുത്ത പീഡനങ്ങള്‍ക്കു മധ്യത്തിലും സഭ മുന്നോട്ടു തന്നെ പോകുന്നു എന്ന് വി. അഗസ്റ്റിന്റെ ദൈവനഗരം എന്ന ഗ്രന്ഥത്തെ ആധാരമാക്കി പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles