പരിശുദ്ധാത്മാവിലുള്ള സ്വാതന്ത്ര്യത്തിലേക്ക് പ്രാര്‍ത്ഥന വാതില്‍ തുറക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ തിരുഹിതം നിറവേറ്റുവാനുള്ള ശക്തി നല്‍കുന്ന പരിശുദ്ധാത്മാവിലാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന് ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച ദിവ്യബലി മധ്യേ സംസാരിക്കുകയായിരുന്നു പാപ്പാ.

‘പരിശുദ്ധാത്മാവിന്റെ ധൈര്യവും സ്വാതന്ത്ര്യവും നല്‍കുന്ന പരിശുദ്ധാത്മാവിലേക്കുള്ള വാതില്‍ നമുക്ക് തുറന്നു തരുന്നത് പ്രാര്‍ത്ഥനയാണ്’ പാപ്പാ പറഞ്ഞു.

‘എപ്പോഴും പരിശുദ്ധാത്മാവിനു വേണ്ടി തുറവിയുള്ളവരായിരിക്കാന്‍ കര്‍ത്താവ് നമ്മെ സഹായിക്കട്ടെ. കര്‍തൃസേവയില്‍ മുന്നോട്ട് പോകുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും’ പാപ്പാ പറഞ്ഞു.

‘ക്രിസ്ത്യാനിയായിരിക്കുക എന്നാല്‍ ദൈവകല്‍പനകള്‍ അനുസരിക്കുക മാത്രമല്ല. അവ തീര്‍ച്ചയായും അനുസരിക്കണം. എന്നാല്‍ നിങ്ങള്‍ നല്ല ക്രിസ്ത്യാനിയാണെങ്കില്‍ അതു കൊണ്ട് അവസാനിപ്പിക്കരുത്. നല്ല ക്രിസ്ത്യാനികള്‍ പരിശുദ്ധാത്മാവിനെ ഉള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ആത്മാവ് നിങ്ങളെ നയിക്കാനായി സ്വയം വിട്ടു കൊടുക്കുകയും ചെയ്യും’ പാപ്പാ വിശദാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles