സുഹൃത്തുക്കളാണ് യഥാര്‍ത്ഥ സമ്പാദ്യം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വ്യക്തികളും ബന്ധങ്ങളും ഭൗതിക വസ്തുക്കളേക്കാള്‍ വിലയേറിയതാണെന്നും ഏറെ സുഹത്തുക്കളുള്ളവരാണ് യഥാര്‍ത്ഥ ധനികരെന്നും ഫ്രാന്‍സിസ് പാപ്പാ.

‘സമ്പത്ത് പലപ്പോഴും മതിലുകള്‍ കെട്ടാനും വിഭാഗീയതയും വിവേചനവും സൃഷ്ടിക്കാനും കാരണമാകുന്നു. എന്നാല്‍, യേശു നല്‍കുന്ന ആഹ്വാനം മറ്റൊന്നാണ്, നിങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് സുഹൃത്തുക്കളെ നേടൂ’ പാപ്പാ പറഞ്ഞു.

‘ഭൗതിക വസ്തുക്കളും സമ്പാദ്യങ്ങളും ബന്ധങ്ങളാക്കി മാറ്റുവാന്‍ യേശു ആഹ്വാനം ചെയ്യുകയാണ്. വ്യക്തികള്‍ വസ്തുക്കളേക്കാള്‍ വിലയേറിയവരാണ്’

‘ കുറേ ഏറെ സമ്പത്തുള്ളവരല്ല ജീവിതത്തില്‍ ഫലം ചൂടുന്നത്. മറിച്ച് നല്ല ബന്ധങ്ങളും സൗഹൃദങ്ങളും ജീവിതത്തിലുള്ളവരാണ്. നമുക്ക് ദൈവം നല്‍കിയിരിക്കുന്ന വിവധങ്ങളായ സമ്പാദ്യങ്ങള്‍ കൊണ്ട് സൗഹൃദങ്ങള്‍ സൃഷ്ടിക്കുക’ പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles