ദൈവവിളിക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: ദൈവവിളിക്കായി പ്രാര്‍ത്ഥിക്കാന്‍ നിയോഗമുള്ള നല്ല ഇടയന്റെ ഞായര്‍ ദിവസം ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വൈദിക ജീവിതത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കും അനേകര്‍ വരുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
‘വൈദിക ജീവിതവും സമര്‍പ്പിത ജീവിതവും തെരഞ്ഞെടുക്കണമെങ്കില്‍ വളരെയധികം ധൈര്യവും സ്ഥിരതയും ആവശ്യമാണ്. പ്രാര്‍ത്ഥനയില്ലാതെ ഈ ജീവിതശൈലി പിന്തുടരാനാവില്ല. ദൈവരാജ്യത്തിനായി വേല ചെയ്യുന്ന നല്ല ജോലിക്കാരെ നല്‍കാന്‍ കര്‍ത്താവിനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍’ പാപ്പാ പറഞ്ഞു.
വി. മത്തായി എഴുതിയ സുവിശേഷത്തിലെ ‘വിളവധികം വേലക്കാരോ ചുരുക്കം’ എന്ന വചനം പാപ്പാ ഓര്‍മിപ്പിച്ചു. നല്ല ഇടയനായ യേശു ആടുകളെ പേരു ചൊല്ലി വിളിക്കുന്നുവെന്നും ആടുകള്‍ ഇടയന്റെ ശബ്ദം തിരിച്ചറിഞ്ഞു അനുഗമിക്കുന്നു എന്നും പാപ്പാ പറഞ്ഞു.
ക്രിസ്തീയ ജീവിതം എന്നു പറഞ്ഞാല്‍ ഏതൊരുവസ്ഥയിലും ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരിക്കാനുളഅള വിളിയാണ്, പാപ്പാ വ്യക്ത്മാക്കി.