പണം കൊടുത്തു സ്ഥാനം വാങ്ങുന്ന വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മാര്‍പാപ്പയുടെ വിമര്‍ശനം

വത്തിക്കാന്‍ സിറ്റി: ഉന്നത സ്ഥാനങ്ങള്‍ നേടിയെുടക്കാന്‍ വേണ്ടി പണം ചെലവഴിക്കുന്ന ബിഷപ്പുമാരെയും വൈദികരെയും ഫ്രാന്‍സിസ് പാപ്പാ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.

ക്രിസ്ത്യാനിയായിരിക്കുക എന്നത് സൗജന്യമായ കൃപയും ദാനവുമായിരിക്കുന്നതു പോലെ വൈദികരും മെത്രാന്മാരും ആയിരിക്കുക എന്നത് ദൈവത്തിന്റെ സൗജന്യദാനമാണ്. അത് പണം കൊടുത്തു വാങ്ങാവുന്നതല്ല, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. വത്തിക്കാന്റെ സാന്താ മര്‍ത്താ ഗസ്റ്റ് ഹൗസ് ചാപ്പലില്‍ കുര്‍ബാന മധ്യേ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘ക്രിസ്ത്യാനികളായിരിക്കാന്‍ വേണ്ടി നാം ഒരു വിലയും കൊടുത്തിട്ടില്ല. പുരോഹിതരും മെത്രാന്മാരുമായ നാം അങ്ങനെയാകാന്‍ വേണ്ടി ഒരു വിലയും കൊടുത്തിട്ടില്ല. കുറഞ്ഞ പക്ഷം ഞാന്‍ അങ്ങനെ ചിന്തിക്കുന്നു. എന്നാല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി സ്വാധീനവും പണവും ഉപയോഗിക്കുന്നവര്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു’ പാപ്പാ പറഞ്ഞു.

പണം കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്ത്യാനികളല്ല എന്ന് പാപ്പാ തീര്‍ത്തു പറഞ്ഞു. ക്രിസ്ത്യാനിയായിരിക്കുക, ജ്ഞാനസ്‌നാനം ലഭിക്കുക, പുരോഹിതരും മെത്രാന്മാരും ആയിരിക്കുക എന്നിവയെല്ലാം ദൈവത്തിന്റെ പ്രത്യേകമായ ദാനമാണ്. ഈ ദൈവിക ദാനങ്ങള്‍ പണം കൊടുത്തു വാങ്ങാന്‍ സാധിക്കുന്നതല്ല, പാപ്പാ പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ടെന്നും പാപ്പാ ഓര്‍മിപ്പിച്ചു. പ്രീതി നേടി ജോലിയില്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles