ഉള്ളിലെ ശാന്തത മാത്രമല്ല യഥാര്‍ത്ഥ സമാധാനം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പലപ്പോഴും സമാധാനത്തെ പലരും തെറ്റായാണ് മനസ്സിലാക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. വ്യക്തിനിഷ്ടമായ ഒരു മനശാസ്ത്ര ആശയം എന്ന നിലയിലാണ് പലരും സമാധാനത്തെ മനസ്സിലാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സമാധാനം ക്രിസ്തുവിന്റെ ത്യാഗനിര്‍ഭരമായ സ്‌നേഹിത്തിലാണ് അനുഭവപ്പെടുന്നത്.

‘ശാന്തിയുടെ കല പഠിച്ചവരും ശീലിക്കുന്നവരും ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുന്നു. സ്വന്തം ജീവന്‍ സമ്മാനമായി നല്‍കാതെ അനുരഞ്ജനം സാധ്യമല്ല എന്ന് അവര്‍ക്ക് അറിയാം. എപ്പോഴും സമാധാനം നാം അന്വേഷിക്കണം’ പാപ്പാ വിശദീകരിച്ചു.

എന്നാല്‍ ഇന്ന് പൊതുവേ ഒരു ധാരണയുണ്ട്. സമാധാനം എന്നു പറഞ്ഞാല്‍ ഉള്ളിലെ ശാന്തയാണെന്ന്. എന്നാല്‍ ഈ ആശയം ന്യൂനതയുള്ളതും വ്യക്തിപരമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതുമാണ്, പാപ്പാ പറഞ്ഞു.

‘ഈ ശാന്തത എന്നു പറഞ്ഞാല്‍ മനശാസ്ത്രപരവും വ്യക്തിനിഷ്ഠവുമായ ഒരു ആശയമാണ്. നിശബ്ദവും ലയമുള്ളതുമായ ഒരു ആന്തരിക സന്തുലിതാവസ്ഥയാണ് സമാധാനം എന്ന് പൊതു ധാരണ. എന്നാല്‍ ഈ അര്‍ത്ഥം പൂര്‍ണമല്ല. കാരണം, അസ്വസ്ഥ വളര്‍ച്ചയുടെ ലക്ഷണം കൂടിയാണ്. പലപ്പോഴും കര്‍ത്താവ് തന്നെ നമ്മില്‍ അസ്വസ്ഥ പാകുന്നു, അത് നാം പോയി അവിടുത്തെ കണ്ടുമുട്ടുന്നതിനു വേണ്ടിയാണ്’ പാപ്പാ വിശദീകരിച്ചു.

ചലപ്പോഴെല്ലാം മനസാക്ഷിയെ കീഴ്‌പെടുത്തി വയ്ക്കുന്ന അവസ്ഥയും ശാന്തതയാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ അത് യഥാര്‍ത്ഥ ആത്മീയ വീണ്ടെടുപ്പല്ല എന്നും പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles