ദയാവധം കപടദയയാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ദയാവധമെന്നാണ് പേരെങ്കിലും യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ സഹായത്തോടു കൂടിയ ഒരാളെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്ന ദയാവധം കപടമായ കരുണയാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ഓരോ വ്യക്തിയുടെയും വ്യത്യസ്ഥതയും അന്തസ്സും ദുര്‍ബലതയും ഡോക്ടര്‍മാര്‍ കാണാതെ പോകരുത്. ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ ഒരാളെ, അത് പുരുഷനായാലും സ്ത്രീ ആയാലും ബുദ്ധിപൂര്‍വവും ഹൃദയപൂര്‍വവും അനുധാവനം ചെയ്യണം’ പാപ്പാ പറഞ്ഞു. ഈ മനോഭാവത്തോടെ, ദയാവധം ചെയ്യാനുള്ള പ്രലോഭനത്തെ അതിജീവിക്കണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ദയാവധം കാണപ്പെടുന്നതു പോലെ സ്വാതന്ത്ര്യത്തിന്റെ പ്രകടനമല്ല, ധൃതി പിടിച്ചുള്ള പ്രവര്‍ത്തിയാണ്. അത് രോഗിയെ പാഴ് വസ്തു പോലെ ഉപേക്ഷിക്കലാണ്, വ്യാജമായ കരുണയാണത്, പാപ്പാ വിശദമാക്കി.