വൈദികരേ, വിശ്വാസ സ്തംഭങ്ങളാകൂ: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; ക്രൈസ്തവ മൂല്യങ്ങളെ കൈവിടുന്ന ഈ സമൂഹത്തില്‍ വിശ്വാസത്തിന്റെ സ്തംഭങ്ങളായി വിളങ്ങാന്‍ വൈദികരോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ക്രിസ്തുവുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നവരാകണം വൈദികര്‍ എന്നും പാപ്പാ ഓര്‍മിപ്പിച്ചു.

‘ക്രൈസ്തവികത നഷ്ടമാകുന്ന നിങ്ങളുടെ പ്രദേശങ്ങളിലെ സുവിശേഷകരാകണം നിങ്ങള്‍. സന്നിഗ്ദതയുടെയും സംശയത്തിന്റെയും തണുത്ത കാറ്റില്‍ പെട്ടുഴലുന്നവര്‍ക്ക് ചേര്‍ന്നു നില്‍ക്കാനുള്ള, പ്രകാശം പകരാനുള്ള ദീപസ്തംഭങ്ങളാകണം വൈദികര്‍’ ഫ്രാന്‍സിസ് പാപ്പാ ഓര്‍മിപ്പിച്ചു.

ശക്തവും ദൃഢവുമായ വിശ്വാസം വൈദികര്‍ നേടിയെടുക്കേണ്ടത് യേശു ക്രിസ്തുവുമായുള്ള വ്യക്തിപരമായതും ഹൃദയൈക്യത്തോടു കൂടിയുള്ളതുമായ ബന്ധത്തിലൂടെയാണെന്ന് പാപ്പാ പറഞ്ഞു. സെമിനാരിക്കാര്‍ ക്രിസ്തുവിനെ നോക്കിയാകണം തങ്ങളെ പ്രവര്‍ത്തികളെ രൂപപ്പെടുത്തേണ്ടത്.

സെമിനാരിക്കാലത്തു തന്നെ ക്രിസ്തുവുമായുള്ള വ്യക്തിബന്ധം രൂപപ്പെടുത്താന്‍ വൈദികര്‍ തയ്യാറാകണം എന്ന് പാപ്പ പറഞ്ഞു. പ്രാര്‍ത്ഥന, പഠനം സമൂഹികമായ ഐക്യം എന്നിവ ഒരു വൈദികനെ രൂപപ്പെടുത്താന്‍ ആവശ്യമാണ്. പരസ്‌നേഹവും സാഹോദര്യവും ഒന്നിച്ച് ഒരു വൈദികനില്‍ കുടികൊള്ളണം എന്നും പാപ്പാ ഓര്‍മിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles