നവംബറില്‍ ഫ്രാന്‍സിസ് പാപ്പാ ജപ്പാനും തായ്‌ലണ്ടും സന്ദര്‍ശിക്കും
വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം നവംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പാ ജപ്പാനിലേക്കും തായ്‌ലണ്ടിലേക്കും സന്ദര്‍ശനം നടത്തും എന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ജപ്പാനില്‍ ടോക്കിയോ, ഹിരോഷിമ, നാഗസാക്കി എന്നിവടങ്ങളില്‍ പാപ്പാ സന്ദര്‍ശനം നടത്തും.
സിയാമിലെ വത്തിക്കാന്‍ മിഷന്റെ 350 ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി നവംബര്‍ 20 – 23 തീയതികളില്‍ മാര്‍പാപ്പാ തായ്‌ലണ്ട് സന്ദര്‍ശിക്കും. 23 മുതല്‍ 26 വരെയാണ് മാര്‍പാപ്പായുടെ ജപ്പാന്‍ സന്ദര്‍ശനം. എല്ലാ ജീവനെയും സംരക്ഷിക്കുക എന്നതാണ് ജപ്പാന്‍ സന്ദര്‍ശനത്തിനായി പാപ്പാ തെരഞ്ഞെടുത്തിരിക്കുന്ന പ്രമേയം.
സമീപകാലത്ത്, ജീവനെ സംബന്ധിച്ച വിഷയങ്ങളിലും ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനുമായി ജപ്പാനില്‍ കത്തോലിക്കാ സഭ പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ജീവനെയും സംരക്ഷിക്കുക എന്ന പ്രമേയം മനുഷ്യാന്തസ്സിനെ മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തെയും ഉള്‍ക്കൊള്ളുന്നു എന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വ്യക്തമാക്കി.