കഴിഞ്ഞതോര്‍ത്ത് പരിതപിക്കേണ്ട, ദൈവസ്‌നേഹത്തിലാശ്രയിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: പഴയ കാലത്ത് സംഭവിച്ച നിരാശാകരമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കാതെ യേശുവിനോടൊത്ത് വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ.

എമ്മാവൂസിലേക്കുളള വഴിയില്‍ വച്ച് ശിഷ്യന്മാര്‍ യേശുവിനെ കണ്ടുമുട്ടിയതു പോലെ ഇന്ന് നമുക്ക് എതിര്‍ദിശയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഈ ശിഷ്യന്മാരെ പോലെ പലരും പഴയ കാലജീവിതത്തിന്റെ തിക്താനുഭവങ്ങളുമായി ദുഖഭാരത്തോടെ മുന്നോട്ട് പോകുന്നവരാണ്.

അവനവനു തന്നെയും സ്വന്തം പ്രശ്‌നങ്ങള്‍ക്കും പ്രഥമ സ്ഥാനം കൊടുക്കുന്ന ചിലയാളുകളുണ്ട്. അതേ സമയം യേശുവിനും മറ്റുള്ളവര്‍ക്കും പ്രഥമസ്ഥാനം നല്‍കുന്നവരുമുണ്ട്. അവര്‍ക്ക് മുന്നില്‍ വഴി തെളിയുന്നു.

എമ്മാവുസിലേക്ക് ശിഷന്മാര്‍ യാത്ര ചെയ്യുന്നത് സങ്കടഭാരത്തോടെയാണെങ്കിലും അവരുടെ മടങ്ങിവരവ് സന്തോഷത്തോടെയാണ്. ആദ്യം അവരുടെ ഹൃദയം കലങ്ങിയിരുന്നു, എന്നാല്‍ അവര്‍ മടങ്ങുമ്പോള്‍ അവര്‍ സുവിശേഷം അറിയിക്കാനായി ഓടുകയാണ്, പാപ്പാ വിശദീകരിച്ചു.

ഈ സംഭവത്തിന് ഒരു വഴിത്തിരിവുണ്ട്. സ്വന്തം അഹന്ത ഉപേക്ഷിച്ച്, പഴയ കാലങ്ങളിലെ നിരാശയില്‍ നിന്ന് വിടുതല്‍ പ്രാപിക്കുമ്പോഴാണത്. അവനവനില്‍ നിന്ന് മോചനം പ്രാപിച്ച് ദൈവം എന്ന യാഥാര്‍ത്ഥ്യത്തിലക്ക് തിരിയുക, യേശു ഇന്നും ജീവിക്കുന്നു, യേശു എന്നെ സ്‌നേഹിക്കുന്നു! എന്ന ബോധ്യത്തിലേക്കെത്തുക. അപ്പോള്‍ ജീവിതം സന്തോഷകരവും സുന്ദരവുമാകും, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles