മനോഭാവം മാറ്റുക, വിശ്വാസ്യത വീണ്ടെടുക്കുക എന്ന് യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പാ

വാഷിംഗ്ടന്‍ ഡിസി: മനോഭാവത്തിലും പ്രവര്‍ത്തിയിലും മാറ്റം വരുത്തി വിശ്വാസികളുടെ ഇടയില്‍ സഭയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. യുഎസ് മെത്രാന്‍മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

സംഭവിച്ച തകരാറുകള്‍ പരിഹരിക്കാന്‍ പരിശ്രമിക്കണമെന്നും പ്രാര്‍ത്ഥന, അധികാരം, ധനവിനയോഗം എന്നിവയില്‍ മെത്രാന്‍മാരുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും മാര്‍പാപ്പാ ആവശ്യപ്പെട്ടു. തെറ്റുകള്‍ അംഗീകരിക്കാനും ദൈവകൃപയ്ക്ക് വഴിയൊരുക്കാനും അദ്ദേഹം മെത്രാന്‍മാരോട് ആവശ്യപ്പെട്ടു.

ചിക്കാഗോ അതിരൂപതയിലെ മുണ്‍ഡെലിന്‍ സെമിനാരിയില്‍ നടക്കുന്ന ഒരാഴ്ചത്തെ ധ്യാനത്തില്‍ മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് പാപ്പായുടെ കത്ത്. യുഎസിലെ കത്തോലിക്ക സഭയെയെ ഉലച്ച കളങ്കത്തിന്റെ കറകള്‍ നീക്കുന്നതിനായി പാപ്പാ തന്നെയാണ് ബിഷപ്പുമാര്‍ക്കായി ധ്യാനം നിര്‍ദേശിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles