യുദ്ധവും ഭീകരപ്രവര്‍ത്തനവും മനുഷ്യരാശിയുടെ നഷ്ടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യുദ്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏത് സാഹചര്യത്തിലും മനുഷ്യരാശിയുടെ നഷ്ടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ജനീവാ കണ്‍വെന്‍ഷനുകളുടെ 70 ാം വാര്‍ഷകത്തിന്റെ ഉത്ഘാടന സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു, മാര്‍പാപ്പാ.
യുദ്ധകാലത്ത് പൗരന്‍മാരുടെയും തടവുകാരുടെയും സംരക്ഷണം ലക്ഷ്യമാക്കും വിധം അധികാരത്തിന് പരിധി നിശ്ചയിക്കുന്ന അന്താരാഷ്ട്ര നിയമ ഉപകരണങ്ങളാണ് ജനീവ കണ്‍വെന്‍ഷനുകള്‍ എന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
1949 ആഗസ്റ്റ് 12 ാം തീയതി രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒപ്പിട്ട നാല് ജനീവ കണ്‍വെന്‍ഷനുകള്‍ യുദ്ധകാലത്ത് സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്.
നിരായുധരായ ജനങ്ങള്‍ അടങ്ങിയ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ ആരാധാനാലയങ്ങള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുടങ്ങിയവയുടെ സംരക്ഷണം പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു.
കഴിഞ്ഞ മാസം ലിബിയയില്‍ നടന്ന വ്യോമാക്രമത്തില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുകയായിരുന്ന 50 പേര്‍ കൊല്ലപ്പെട്ടതിനെ പാപ്പാ ശക്തമായി അപലപിച്ചിരുന്നു.