ശ്രവിക്കാൻ പഠിക്കുക: ലോക ആശയവിനിമയദിനത്തിൽ ഫ്രാൻസിസ് പാപ്പാ

“ചെന്ന് കാണുക” എന്ന സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള 2021-ലെ ലോക ആശയവിനിമയ ദിനസന്ദേശത്തിനു ശേഷം 2022-ൽ വരുന്ന ലോക ആശയവിനിമയദിനത്തിനായുള്ള തന്റെ സന്ദേശത്തിൽ ലോകത്തോട്, “ശ്രവിക്കാൻ വീണ്ടും പഠിക്കാൻ” ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു.

ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി എല്ലാവരെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും, അതുകൊണ്ടുതന്നെ, എല്ലാവർക്കും ശ്രവിക്കപ്പെടേണ്ടതിനും ആശ്വസിക്കപ്പെടേണ്ടതിനും ആവശ്യമുണ്ട് എന്നും ഓർമ്മിപ്പിക്കുന്ന ഇത്തവണത്തെ പ്രമേയം ശരിയായ അറിവിനും കേൾവി അത്യാവശ്യമാണ് എന്ന് ഉദ്ബോധിപ്പിക്കുന്നു. സത്യത്തിനായുള്ള അന്വേഷണം ആരംഭിക്കുന്നത് കേൾക്കുന്നതിലൂടെയാണ്. അതുപോലെ തന്നെയാണ് സാമൂഹിക ആശയവിനിമയ മാർഗങ്ങളിലൂടെയുള്ള സാക്ഷ്യവും. ഓരോ പരസ്പരസംഭാഷണവും, ഓരോ ബന്ധവും തുടങ്ങുന്നത് കേൾവിയിലൂടെയാണ്. ഇക്കാരണത്താൽ, പരസ്പരം ആശയവിനിമയം നടത്തുന്നവരെന്ന നിലയിലും, തൊഴില്പരമായും വളരാൻ, നമ്മൾ എങ്ങനെ കൂടുതലായി മറ്റുള്ളവരെ കേൾക്കണമെന്ന് എങ്ങനെ വീണ്ടും പഠിക്കണമെന്നും നാം അറിയേണ്ടതുണ്ട്.

മറ്റുള്ളവരെ എങ്ങനെയാണ് ശ്രവിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് യേശുതന്നെ നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്ന് സുവിശേഷം (Lk. 8,18) ഉദ്ധരിച്ച് പാപ്പാ പറഞ്ഞു.യഥാർത്ഥത്തിൽ ശ്രവിക്കുവാൻ ധൈര്യം ആവശ്യമാണെന്നും, തുറവിയുള്ളതും, മുൻവിധികളില്ലാത്തതും, സ്വതന്ത്രവുമായ ഒരു ഹൃദയം ഇതിന് ആവശ്യമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പരസ്പരസഹകരണമുള്ള ഒരു സഭയാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാസഭയ്ക്കായി, നല്ല ആശയവിനിമയത്തിന് അത്യന്താപേക്ഷിതമായ ശ്രവണത്തിന്റെ പ്രാധാന്യം വീണ്ടും തിരിച്ചറിയാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles