ജീവിതവും പ്രവൃത്തികളും ക്രിസ്തുകേന്ദ്രീകൃതമാകുക: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതകേന്ദ്രമായി നിൽക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണോയെന്ന് പരിശോധന നടത്തണമെന്ന് ഫ്രാൻസിസ് പാപ്പാ.

പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രബോധനത്തിലാണ് ഓരോ വിശ്വാസികളും ക്രൈസ്തവവിശ്വാസം എപ്രകാരമാണ് തങ്ങൾ ജീവിക്കുന്നതെന്ന് പരിശോധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്.

ആത്മാർത്ഥമായി ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിന്റെയും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത യുടെയും പ്രാധാന്യം ഓർമിപ്പിച്ച പാപ്പാ, വിശ്വാസം എന്ന പേരിൽ അവനവന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താൻ വേണ്ടി, മതപരമായ ചില കാര്യങ്ങൾ മാത്രം ചെയ്‌ത്‌ തൃപ്തിയടയുന്നതിന്റെ ഭോഷത്വത്തെക്കുറിച്ചും പറയുകയുണ്ടായി.

“നമ്മൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചിന്തിക്കാൻ വിശുദ്ധ പൗലോസ് നമ്മെ ക്ഷണിക്കുന്നു. ക്രൂശിക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുവിന്റെ സ്നേഹമാണോ രക്ഷയുടെ ഉറവിടമായി നമ്മുടെ ജീവിതകേന്ദ്രത്തിൽ നിൽക്കുന്നത് അതോ മനസാക്ഷിയെ ബോധ്യപ്പെടുത്താൻവേണ്ടി മാത്രം നടത്തുന്ന മതപരമായ ഏതെങ്കിലുമൊക്കെ ഔപചാരികകർമ്മങ്ങളിലൂടെ നാം തൃപ്തിയടയുകയാണോ ചെയ്യുന്നത്?”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles