മെയ് മാസത്തില്‍ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കൂ: ഫ്രാന്‍സിസ് പാപ്പാ

മെയ് മാസത്തിൽ ലോകമെമ്പാടും നടക്കുന്ന കൊന്തനമസ്ക്കാരത്തിൽ പങ്കുചേരാൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

ബുധനാഴ്‌ച (05/05/21) വത്തിക്കാനിൽ പേപ്പൽ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പൊതുദർശന പരിപാടിയുടെ അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം നല്കിയത്.

കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ-തൊഴിൽപരങ്ങളായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ഈ മാസത്തിൽ എല്ലാ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലുന്നത് പാപ്പാ അനുസ്മരിച്ചു.

ഈ ബുധനാഴ്‌ച (05/05/21) ഈ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കുന്നത് ദക്ഷിണ കൊറിയയിലെ നമ്യാംഗിലുള്ള ജപമാലനാഥയുടെ ദേവാലയമാണെന്ന് പാപ്പാ വെളിപ്പെടുത്തി.

ആ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്നവരോടൊന്നു ചേരാനും, പ്രത്യേകിച്ച്, കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

മെയ് ഒന്നിന് വൈകുന്നേരം ഫ്രാൻസീസ് പാപ്പായാണ് ഈ ജപമാല പ്രാർത്ഥനാമാരത്തോൺ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമ്സ്ക്കാരം നയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്.

മെയ്മാസം പരിശുദ്ധ കന്യകാമറിയത്തിന് പാരമ്പര്യമായി പ്രതിഷ്ഠിതമാണെന്നത് ഇറ്റലിക്കാരെ സംബോധന ചെയ്യവെ അനുസ്മരിച്ച പാപ്പാ ഈ മാസം 8-ɔ൦ തീയതി ശനിയാഴ്‌ച ഉച്ചയ്ക്ക് ഇറ്റലിയിലെ പൊമ്പെയിലെ മാതാവിൻറെ സന്നിധിയിൽ നടക്കുന്ന കൊന്തനമസ്ക്കാരത്തിൽ ആദ്ധ്യാത്മികമായി പങ്കുചേരാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും സംബോധന ചെയ്ത പാപ്പാ, ജീവിത തിരഞ്ഞെടുപ്പുകളിലും ബുദ്ധിമുട്ടുകളിലും ക്രിസ്തീയവീര്യം ആർജ്ജിക്കുന്നതിന് വിശ്വാസത്തിൻറെ മാതൃകയും ക്രിസ്തുവചനത്തോടുള്ള സകർമ്മസാക്ഷിയുമായ പരിശുദ്ധ മറിയത്തോടു പ്രാർത്ഥിക്കാൻ അവർക്ക് പ്രചോദനം പകർന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles