ആമസോണ്‍ പ്രദേശത്തെ കൊറോണ ബാധിതര്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ വ്യാപനം മൂലം കഷ്ടപ്പെടുന്ന ആമസോണ്‍ പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥനകളര്‍പ്പിച്ചു. മെയ് 31 ാം തീയതി പരിശുദ്ധ രാജ്ഞി പ്രാര്‍ത്ഥനയുടെ സമയത്താണ് പാപ്പാ ഈ പ്രാര്‍ത്ഥന നടത്തിയത്.

‘ഏഴ് മാസങ്ങള്‍ക്കു മുമ്പ് ആമസോണ്‍ സിനഡ് അവസാനിച്ചു. ഇന്ന് പെന്തക്കുസ്താ തിരുനാള്‍ദിനത്തില്‍
കൊറോണ വൈറസിനാല്‍ കഷ്ടതയനുഭവിക്കുന്ന ആമസോണിലെ സഭയ്ക്കും സമൂഹത്തിനും ശക്തിയും വെളിച്ചവും പകരണമേയെന്ന് നാം പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നു.’ പാപ്പാ പറഞ്ഞു.

‘അനേകര്‍ കൊറോണ ബാധിക്കുകുയം മരിക്കുകയും ചെയ്തു. ദുര്‍ബലരായ തദേശീയര്‍ പലരും മരണമടഞ്ഞു. ആമസോണിന്റെ മാതാവായ മാതാവിന്റെ മധ്യസ്ഥം യാചിച്ചു കൊണ്ട് അവിടെയുള്ള ഏറ്റവും പാവങ്ങള്‍ക്കു വേണ്ടിയും ആരും തുണയില്ലാത്തവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’

വീണ്ടും വത്തിക്കാന്‍ ചത്വരം തുറന്നു കണ്ടതില്‍ ഫ്രാന്‍സിസ് പാപ്പാ അതിയായ സന്തോഷം പ്രകടിപ്പിച്ചു. അനേകര്‍ മെഡിക്കല്‍ മാസ്‌കുകള്‍ ധരിച്ചാണ് വത്തിക്കാന്‍ സ്‌ക്വയറില്‍ എത്തിയത്. വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.

അടച്ച മുറിയില്‍ ഭയന്നു കഴിഞ്ഞു കൂടിയ അപ്പോസ്തലന്മാരുടെ മുന്നില്‍ ചെന്ന് നിന്ന് നിങ്ങള്‍ക്കു സമാധാനം എന്ന് അരുളിയ ക്രിസ്തുവിനെ കുറിച്ച് പാപ്പാ പറഞ്ഞു. ‘സമാധാനം എന്ന വാക്ക് തന്നെ ഉപേക്ഷിച്ചു പോയ ശിഷ്യന്മാരോടുള്ള മാപ്പു നല്‍കലിന്റെ അടയാളമായിരുന്നു. അത് അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും വാക്കായിരുന്നു.’ പാപ്പാ വിശദമാക്കി.

‘യേശു ക്ഷമിക്കുന്നു, എപ്പോഴും ക്ഷമിക്കുന്നു. തന്റെ സ്‌നേഹിതര്‍ക്ക് സമാധാനം നല്‍കുന്നു. യേശുവിന് ക്ഷമിച്ചു മതിയാകുന്നില്ല എന്ന കാര്യം ഓര്‍ത്തു കൊള്ളുവിന്‍. നമ്മളാണ് ക്ഷമിച്ചു മടുക്കുന്നവര്‍’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles