കൊറോണ ബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് പാപ്പാ ഒറ്റയ്ക്ക് തെരുവില്‍

റോം: കത്തോലിക്കാ സഭയുടെ വലിയ ഇടയന്‍ തനിച്ച് റോമിലെ തെരുവിലേക്കിറങ്ങി. വെറുതെയല്ല, വഴിയിലുടനീളം കൊറോണ ബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് മാര്‍പാപ്പാ തെരുവിലൂടെ നടന്നത്. പോകും വഴി പാപ്പാ സെന്റ് മേരി മേജര്‍ ബസിലിക്കയും ഒരു കുരിശും സന്ദര്‍ശിച്ചു.

മേരി മേജര്‍ ബസിലിക്കയിലെ സലൂസ് പോപ്പുലി റൊമാനി എന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് പാപ്പാ കാല്‍നടയായി പോയതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകം മുഴുവനെയും പ്രത്യേകിച്ച് ഇറ്റലിയെയും സാരമായി ബാധിച്ചിരിക്കുന്ന കോവിഡ് 19 വൈറസില്‍ നിന്നുള്ള സംരക്ഷണത്തിനായായാണ് പാപ്പാ പ്രാര്‍ത്ഥിച്ചത്.

ക്രൂശിത രൂപത്തിന് മുമ്പില്‍ 20 മിനിറ്റോളം പാപ്പാ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു എന്ന് ഫാ. എലിയോ ലോപ്‌സ് പറഞ്ഞു. പേപ്പല്‍ ബസിലിക്കയില്‍ നിന്ന് കാല്‍നടയായിട്ടാണ് സാന്‍ മാര്‍സെലോ ആല്‍ കോര്‍സോ ദേവാലയത്തില്‍ പാട്ട് എത്തി അത്ഭുത കുരിശിന്റെ മുന്നിലെത്തിയത്. 1522 ലെ പകര്‍ച്ചവ്യാധിക്കാലത്ത് പ്രദക്ഷിണമായി വഹിച്ചു കൊണ്ടു പോയ ക്രൂശിതരൂപമാണിത്.

വി. യൗസേപ്പിതാവിന്റെ രൂപത്തിന് മുന്നിലും പാപ്പാ പ്രാര്‍ത്ഥിച്ചു. രോഗീശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എല്ലാം വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles