മാര്‍ച്ച് 25 ന് മാര്‍പാപ്പായുടെ നേതൃത്വത്തില്‍ കൊറോണയ്‌ക്കെതിരെ ആഗോള പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: നാളെ ബുധനാഴ്ച (25 മാര്‍ച്ച് 2020) ന് ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരും ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം 4.30 നും) കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകം മുഴുവനെയും സംരക്ഷക്കുന്നതിനായി ഈശോയോട് പ്രാര്‍ത്ഥിച്ചു കൊണ്ട് എല്ലാവരും ഒരുമിച്ച് സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥന ചൊല്ലുവാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്യുന്നു. ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച 27ാം തിയതി ഇറ്റാലിയന്‍ സമയം വൈകിട്ട് 6 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 10.30) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനയും പൂര്‍ണദണ്ഡവിമോചനവും ഉണ്ടായിരിക്കുന്നതാണ്. കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയുടെ സന്ദര്‍ഭത്തിലാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles