കൊറോണക്കാലത്ത് പട്ടിണിയായ കുടുംബങ്ങള്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ മൂലം പട്ടിണിയിലായ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു.

‘പല സ്ഥലങ്ങളിലും കൊറോണ പകര്‍ച്ചവ്യാധി മൂലമുണ്ടായ ഒരു ദുരിതം ഇതാണ്, അനേകം കുടുംബങ്ങള്‍ പട്ടിണിയായിരിക്കുന്നു. അവര്‍ക്ക് അന്നമില്ല’ പാപ്പാ പറഞ്ഞു. ഏപ്രില്‍ 23 ന് ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കവേയാണ് പാപ്പാ ഇത് പറഞ്ഞത്. ‘ആ കുടുംബങ്ങള്‍ക്കും അവരുടെ അന്തസ്സിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവങ്ങള്‍ മറ്റൊരു പകര്‍ച്ചവ്യാധി മൂലം കഷ്ടപ്പെടുകയാണെന്ന് പാപ്പാ പറഞ്ഞു. സാമ്പത്തികമായ പരിണിതഫലങ്ങള്‍ മൂലം. കണ്ണില്‍ ചോരയില്ലാത്ത പലിശക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നു, പാപ്പാ വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles