യുദ്ധം ഒന്നിനും പരിഹാരമല്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: യുദ്ധവും അക്രമവും ഒന്നിനും പരിഹാരമല്ലെന്നും സമാധാനപൂര്‍ണമായ സംവാദങ്ങളിലൂടെ ഐക്യം നേടിയെടുക്കാനും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു കൗക്കാസൂസ് പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

അര്‍മേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ എന്നീ നാടുകളും റഷ്യയുടെ ദക്ഷിണഭാഗത്തെ ഏതാനും പ്രദേശങ്ങളും ആധിപത്യമുറപ്പിച്ചിരിക്കുന്ന കൗക്കാസൂസ് പ്രദേശത്ത്, നാഗോര്‍ണൊകരബാക് ഭാഗത്തെച്ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ ഞായറാഴ്ച ആരംഭിച്ച സായുധ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ ആശീര്‍വ്വാദാനന്തരം, സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു.

കൗക്കാസൂസ് പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടലുകളെക്കുറിച്ച് ആശങ്കാജനകമായ വാര്‍ത്തകളാണ് എത്തുന്നതെന്നു പറഞ്ഞ പാപ്പ, ബലപ്രയോഗവും ആയുധങ്ങളും കൊണ്ടല്ല, മറിച്ച്, സംഭാഷണവും കൂടിയാലോചനകളും വഴി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതിന് സന്മനസ്സിന്റെയും സാഹോദര്യത്തിന്റെയും സമൂര്‍ത്ത പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന കക്ഷികളോട് അഭ്യര്‍ത്ഥിക്കുകയും കൗക്കാസൂസില്‍ സമാധാനം ഉണ്ടാകുന്നതിനായി മൗനപ്രാര്‍ത്ഥന നടത്താന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

4400 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള നാഗര്‍ണൊകരബാക്ക് പര്‍വ്വത മേഖലയ്ക്കുവേണ്ടി നാലു പതിറ്റാണ്ടായി അര്‍മേനിയയും അസര്‍ബൈജാനും അവകാശവാദം ഉന്നയിക്കുന്നു.

ഇതിനിടെ ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള അര്‍മേനിയയെ പിന്തുണച്ചുകൊണ്ട് റഷ്യയും മുസ്ലീങ്ങള്‍ ഭൂരിപക്ഷം വരുന്ന അസര്‍ബൈജാനെ തുണച്ചുകൊണ്ട് തുര്‍ക്കിയും യുദ്ധത്തില്‍ ഇടപെടുമയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വെടി നിറുത്താന്‍ റഷ്യ അര്‍മേനിയയോടും അസര്‍ബൈജാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles