പെസഹാ രഹസ്യം ജീവിതകേന്ദ്രമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

പ്രാർത്ഥനയിൽ ദൈവവചനവുമായി സമ്പർക്കം പുലർത്തുന്നതും ദൈനംദിനസംഭവങ്ങളിൽ കാലത്തിൻറെ അടയാളങ്ങൾ വായിക്കുന്നതും കാലത്തിൽ അലയിടിക്കുന്ന പരിശുദ്ധാത്മാവിൻറെ രചനാത്മക ശ്വാസം ഗ്രഹിക്കാൻ കഴിവേകുകയും നരകുലത്തിൻറെ പ്രതീക്ഷകൾക്കുള്ള ഉത്തരം കാണിച്ചുതരുകയും ചെയ്യുമെന്ന് മാർപ്പാപ്പാ.

യേശുക്രിസ്തുവിൻറെ പീഢാസഹനത്തിൻറെ സന്ന്യാസ സമൂഹം അഥവാ, പാഷനിസ്റ്റ് സന്ന്യാസ സമൂഹം, 22/11/20 മുതൽ 2022 ജനുവരി 1 വരെ അതിൻറെ മുന്നൂറാം സ്ഥാപനവാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് പ്രസ്തുത സന്ന്യാസസമൂഹത്തിൻറെ പൊതുശ്രേഷ്ഠനായ (സുപ്പീരിയർ ജനറൽ) വൈദികൻ ജൊവാക്കിം റേഗൊയ്ക്ക് (Fr.Joachim REGO C.P) അയച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പെസഹാരഹസ്യം തങ്ങളുടെ ജീവിതകേന്ദ്രമാക്കിക്കൊണ്ട്, ക്രിസ്തുവിൻറെ പീഢാസഹനത്തിൻറെ ഓർമ്മ ജീവിക്കാനും പ്രഘോഷിക്കാനും ലഭിച്ച ദൈവവിളി എന്ന ദാനം പാഷനിസ്റ്റ് സമൂഹാംഗങ്ങൾക്കു പ്രദാനം ചെയ്യുന്ന സന്തോഷത്തിൽ ആത്മീയമായി പങ്കുചേരാനുള്ള അവസരം ഈ ജൂബിലിയാഘോഷം തനിക്കേകുന്നു വെന്നും പാപ്പാ തൻറെ സന്ദേശത്തിൽ പറയുന്നു.

“കാര്യങ്ങളെ അതേപടി വിട്ടിട്ടു പോകാനുള്ള” പ്രലോഭനത്തിന് അടിയറവു പറയാതെ പുത്തൻ അപ്പസ്തോലിക ലക്ഷ്യോന്മുഖമായി ചരിക്കാനുള്ള പരിപാലനാപരമായ ഒരു അസവരമാണ് ഈ സുപ്രധാന ശതാബ്ദിയെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

ഇന്നുവരെ നരകുലത്തെ സമ്പുഷ്ടമാക്കിയ സംസ്ക്കാരിക ധാരകളുടെ മൂല്യത്തെ മാത്രമല്ല അതിൻറെ അസ്തിത്വത്തിൻറെ മൗലികഘടനയെയും ചോദ്യം ചെയ്യുന്ന മാറ്റങ്ങളുടെ ചുഴിയിലാണ് മാനവവംശം എന്നും പാപ്പാ പറയുന്നു.

പഴയതിൽ നിന്നു വ്യത്യസ്തമായ ഒരു ലോകത്തിലാണ് ഇന്നു നാം വസിക്കുന്നതെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു.

മനുഷ്യൻറെ കൃത്രിമചെയ്തികളുടെ ഫലമായ വേദനയ്ക്കും വീഴ്ചയ്ക്കും വിധേയമായ പ്രകൃതിയും പ്രപഞ്ചവും അധഃപതനത്തിൻറെ ആശങ്കാജനകമായ രൂപങ്ങൾ പേറുന്നുവെന്നും പറയുന്ന പാപ്പാ, ആകയാൽ, ക്രൂശിതനായ ക്രിസ്തുവിൻറെ സ്നേഹം പ്രഘോഷിക്കുന്നതിന് പുത്തൻ ജീവിത രീതികളും നൂതന ഭാഷാശൈലിരൂപങ്ങളും സ്വീകരിക്കുകയും അങ്ങനെ തങ്ങളുടെ അനന്യതയുടെ മൗലികതയ്ക്ക് സാക്ഷ്യമേകുകയും ചെയ്യാൻ പാഷനിസ്റ്റ് സമൂഹാംഗങ്ങളെ ആഹ്വാനം ചെയ്യുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles