തീവ്രവാദത്തിനെതിരെ ഫ്രാന്‍സിസ് പാപ്പായുടെ വീഡിയോ സന്ദേശം

വത്തിക്കാന്‍ സിറ്റി: ഇന്നലെ മനുഷ്യസാഹോദര്യത്തിന്റെ സന്ദേശം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി പ്രമാണരേഖ ഒപ്പു വച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. ആ സന്ദര്‍ഭത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ തീവ്രവാദത്തിന് അന്ത്യം കുറിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.

അബുദാബി രേഖ ഒപ്പു വച്ചതിനെ മഹിമയാര്‍ന്ന മനുഷ്യത്വപരമായ പ്രവര്‍ത്തി എന്നാണ് വിശേഷിപ്പിച്ചത്. വെറുപ്പിനോ തീവ്രവാദത്തിനോ ഇടമില്ലാത്ത, ശാന്തിയും സ്‌നേഹവും സാഹോദര്യവും കളിയാടുന്ന മനുഷ്യരാശിയുടെ നല്ല ഭാവിക്കായി താന്‍ പ്രത്യാശ വയ്ക്കുന്നതായി പാപ്പാ പറഞ്ഞു.

അബുദാബിയില്‍ ഫെബ്രുവരി 3-4 തീയതികളില്‍ നടന്ന അറബ് മീഡിയ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യൂമന്‍ ഫ്രേട്ടര്‍ണിറ്റിക്ക് അയച്ചു കൊടുത്ത വീഡിയോ സന്ദേശത്തിലാണ് പാപ്പാ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മുസ്ലിം കൗണ്‍സില്‍ ഫോര്‍ എല്‍ഡേഴ്‌സ് ആണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

2019 ല്‍ അബുദാബി സന്ദര്‍ശന വേളയിലാണ് ഫ്രാന്‍സിസ് പാപ്പാ അബുദാബി പ്രമാണരേഖയില്‍ ഒപ്പവച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles