കൊറോണ മൂലം ഒറ്റപ്പെട്ട കത്തോലിക്കര്‍ ക്രിസ്തുവില്‍ ഒന്നാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ഭൂഷണി മൂലം അനേകര്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കാനാവുകയും ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാശ്വാസവുമായി ഫ്രാന്‍ിസിസ് പാപ്പാ. ആത്മീയമായി സഭ ഇപ്പോഴും സമ്പര്‍ക്കത്തിലാണെന്നും യേശുവിന്റെ ശരീരം എന്ന നിലയില്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടിരിക്കുകയാണെന്നും പാപ്പാ വ്യക്തമാക്കി.

‘ഈ ആഗോള പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍, നാം മിക്കവാറും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ അവസരത്തില്‍ എല്ലാ സഭാമക്കളെയും ഒന്നാക്കുന്ന സമ്പര്‍ക്കത്തിന്റെ മൂല്യം നാം കണ്ടെത്തുകയും ആഴപ്പെടുത്തുകയും വേണം.’ പാപ്പാ പറഞ്ഞു.

ക്രിസ്തുവില്‍ ഐക്യപ്പെട്ടിരിക്കുന്ന നാം ഒരിക്കലും ഒറ്റയ്്ക്കല്ല. ക്രിസ്തു ശിരസ്സായിരിക്കുന്ന ഒരു ഏക ശരീരമാണ് നമ്മള്‍, എന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

‘പ്രാര്‍ത്ഥനയാല്‍ പരിപോഷിപ്പിക്കപ്പെട്ട ഈ ഐക്യം, ദിവ്യകാരുണ്യത്തിലുള്ള ആത്മീയ സമ്പര്‍ക്കത്തോട് ചേരണം. അതാണ് നമുക്ക് ദിവ്യകാരുണ്യം നേരിട്ട് സ്വീകരിക്കാന്‍ സാധിക്കാത്തപ്പോള്‍ ചെയ്യേണ്ടത്.’ പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles