കൊറോണക്കാലത്ത് പാവങ്ങളെ മറക്കരുതെന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള പേടിയില്‍ പെട്ട് പാവങ്ങളുടെ കാര്യം മറന്നു പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പാ. ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്ത പ്രഭാത ദിവ്യബലി സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

‘സ്വന്തം കാര്യത്തെ കുറിച്ചുള്ള ആകുലതയില്‍ പെട്ട് നാം വിശക്കുന്ന കുഞ്ഞുങ്ങളെ മറന്നു പോകുന്നു’ പാപ്പാ പറഞ്ഞു.

‘ഇന്ന് നാം റോമില്‍ വളരെ ആകുലരായിരിക്കുന്നു. കടകള്‍ അടഞ്ഞു കിടക്കുന്നു. എനിക്ക് അത് വാങ്ങണം. എല്ലാ ദിവസവും നടക്കാന്‍ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല… ഇങ്ങനെയുള്ള ചിന്താകുലങ്ങളാല്‍ നാം രാജ്യാതിര്‍ത്തികളില്‍ വസിക്കുന്ന പാവപ്പെട്ടവരെ മറന്നു പോകുന്നു. യുദ്ധക്കെടുതിയും വിശപ്പും കൊണ്ട് അവര്‍ പരക്കം പായുകയാണ്.’ പാപ്പാ കാസാ സാന്ത മര്‍ത്തായില്‍ വച്ചു പറഞ്ഞു.

ധനവാനും ലാസറും എന്ന ഉപമ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പാവങ്ങളോടുള്ള നിസംഗതയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും എന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ധനവാന്റെ പേര് ഉപമയില്‍ പറയുന്നില്ല. എന്നാല്‍ ലാസറിന്റെ പേര് പറയുന്നു. സ്വാര്‍ത്ഥത കൊണ്ട് സ്വന്തം വ്യക്തിത്വം നഷ്ടമാകാന്‍ ്അനുവദിക്കരുത്, പാപ്പാ മുന്നറിയിപ്പ് നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles